ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇരുപതി ശതമാനം മാത്രം ഹൃദയമിടിപ്പ് ,അബോധാവസ്ഥയില്‍ ; ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം ; വാവ സുരേഷിന്റെ ജീവന്‍ തിരിച്ചുപിടിച്ചത് ഡോക്ടര്‍മാരുടെ മികവു കൊണ്ടെന്ന് മന്ത്രി

ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇരുപതി ശതമാനം മാത്രം ഹൃദയമിടിപ്പ് ,അബോധാവസ്ഥയില്‍ ; ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം ; വാവ സുരേഷിന്റെ ജീവന്‍ തിരിച്ചുപിടിച്ചത് ഡോക്ടര്‍മാരുടെ മികവു കൊണ്ടെന്ന് മന്ത്രി
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. പാമ്പ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെതുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്.

ഇനി മുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവനോടാണ് സുരേഷ് ഇക്കാര്യം ഉറപ്പുനല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും മന്ത്രി വാസവന്‍ പറഞ്ഞു. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയവുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിച്ചത്. ഇവരുടെ ചികിത്സയുടെ ഫലമായാണ് സുരേഷ് തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിയതെന്നും വാസവന്‍ പറഞ്ഞു.

Other News in this category



4malayalees Recommends