യുവ ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം തട്ടിയെടുത്ത യുവതി പിടിയിലായി

യുവ ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം തട്ടിയെടുത്ത യുവതി പിടിയിലായി
ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം തട്ടിയെടുത്ത യുവതി പിടിയില്‍. എന്‍ജിഒ ക്വട്ടേഴ്‌സിന് സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോള്‍(34) ആണ് പിടിയിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. മലപ്പുറം സ്വദേശിയായ ബിസിനസുകാരനാണ് ഷിജിയുടെ കെണിയില്‍പ്പെട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ലാറ്റില്‍ എത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്ത് മയക്കിക്കിടത്തി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ മുതല്‍ അടുത്ത കാലം വരെ 38 ലക്ഷം രൂപയാണ് ഷിജിമോള്‍ തട്ടിയെടുത്തത്. പണം ആവശ്യപ്പെട്ടത് ഭീഷണി തുടര്‍ന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. ആറു വര്‍ഷം മുന്‍പ് സുഹൃത്തിനൊപ്പം എറണാകുളം വന്നപ്പോഴാണ് ഷിജിയെ പരിചയപ്പെടുന്നത്.

പിന്നീട് ഇടയ്ക്കിടെ ഫോണില്‍ ഷിജി ബിസിനസുകാരനെ വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണ് ഷിജിയുടെ ഫ്‌ലാറ്റില്‍ ബിസിനസുകാരന്‍ എത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്‌നങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അറിയിച്ചത്.

Other News in this category



4malayalees Recommends