100 അടി താഴ്ചയുള്ള കിണറില്‍ 100 മണിക്കൂര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞത് ജീവനറ്റ ശരീരം; വിങ്ങലായി അഞ്ച് വയസ്സുകാരന്‍ റയാന്റെ മരണം

100 അടി താഴ്ചയുള്ള കിണറില്‍ 100 മണിക്കൂര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞത് ജീവനറ്റ ശരീരം; വിങ്ങലായി അഞ്ച് വയസ്സുകാരന്‍ റയാന്റെ മരണം

വീടിന് മുന്നിലെ കിണറില്‍ വീണ് പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ 100 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നിരാശയില്‍ അവസാനിച്ചു. അഞ്ച് വയസ്സുള്ള റയാന്‍ അവ്‌റാമിന്റെ മരണം മൊറോക്കോ രാജാവാണ് രാജ്യത്തോട് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 18 ഇഞ്ച് മാത്രം വിടവുള്ള കിണറിലാണ് കുട്ടി കുടുങ്ങിയത്.


കൊട്ടാരത്തില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുട്ടിയുടെ രക്ഷിതാക്കളെ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ അനുശോചനങ്ങള്‍ അറിയിച്ചു. കുട്ടി കിണറില്‍ വീണതിന് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയെ പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ടണലിലേക്ക് പോയ ഡോക്ടര്‍മാര്‍ക്ക് കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചില്ല. കുട്ടി ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതില്‍ കൂടിനിന്നവര്‍ ആഹ്ലാദം രേഖപ്പെടുത്തിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതിന് സാധിച്ചിരുന്നില്ല.

യാഥാര്‍ത്ഥ്യം പുറത്തുവന്നതോടെ ആഹ്ലാദവും അവസാനിച്ചു. കിണറില്‍ വീണ് 96 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാസംഘത്തിന് മണ്ണിടിച്ചിലിനെ പ്രതിരോധിച്ച് കുട്ടിയുടെ അരികിലെത്താന്‍ കഴിഞ്ഞത്. വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ മോചിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് മണിക്കൂറുകള്‍ ജോലി ചെയ്ത ജോലിക്കാര്‍ക്ക് ഹൃദഭേദകമായി മാറി.
Other News in this category



4malayalees Recommends