പ്രാര്‍ഥനയ്ക്ക് നന്ദി'; ബാബു തിരികെയെത്തുന്നത് കാത്ത് മലയടിവാരത്തില്‍ ഉറങ്ങാതെ കാത്തിരുന്ന് ഉമ്മ

പ്രാര്‍ഥനയ്ക്ക് നന്ദി'; ബാബു തിരികെയെത്തുന്നത് കാത്ത് മലയടിവാരത്തില്‍ ഉറങ്ങാതെ കാത്തിരുന്ന് ഉമ്മ
പാലക്കാട് മലമ്പുഴയിലെ പാറയിടുക്കില്‍ 43 മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന ബാബുവിനെ സുരക്ഷിതനായി തിരികെ എത്തിക്കുകയാണ്. ഭക്ഷണവും മരുന്നും നല്‍കി ബാബുവിനെ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘം. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഹെലികോപ്റ്ററിലാണ് താഴെ എത്തിച്ചത്.

അതേസമയം, മകന്റെ തിരിച്ചുവരവ് കാത്ത് ഇത്രയും മണിക്കൂറുകളായി മലയടിവാരത്തില്‍ കാത്തിരിക്കുകയായിരുന്നു ബാബുവിന്റെ മാതാവ്. മലയിടുക്കില്‍ കുടുങ്ങിയ മകന്‍ സുരക്ഷിതനായി തിരികെ എത്തുന്നതിനായി രണ്ട് ദിവസമായി മലയുടെ പരിസരത്ത് ഉറങ്ങാതെ കാത്തിരിക്കുകയാണ് ഈ ഉമ്മ. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുവിന്റെ ഉമ്മ പറഞ്ഞു.

എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദിയെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ബാബുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കാലില്‍ ചെറിയ മുറിവുണ്ടെന്ന് പറഞ്ഞതായും അവര്‍ പറഞ്ഞു. ഫോണ്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആയി. പിന്നെ സംസാരിക്കാനായിട്ടില്ലെന്ന് ബന്ധുക്കളും കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends