ബോചെ എക്‌സ് പ്രസ്‌ ഓടിത്തുടങ്ങി

ബോചെ എക്‌സ് പ്രസ്‌ ഓടിത്തുടങ്ങി
തൃശൂര്‍ ശോഭാ സിറ്റി മാള്‍ സമുച്ചയത്തിന് ചുറ്റും സഞ്ചരിക്കുന്ന ഡോ ബോബി ചെമ്മണൂരിന്റെ ' ബോചെ എക്‌സ് പ്രസ്‌' വിനോദ തീവണ്ടി പ്രവര്‍ത്തനമാരംഭിച്ചു. ശോഭാ സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനുമാണ് ബോചെ എക്‌സ് പ്രസ്‌ ഒരുക്കിയിരിക്കുന്നത്.

ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ബോചെ എക്‌സ് പ്രസ്‌ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളുമായി സവാരിക്കിറങ്ങി. ഡ്രൈവിങ്ങില്‍ ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ഡോ ബോബി ചെമ്മണൂര്‍ തന്നെ ലോക്കോ പൈലറ്റായി എത്തിയത് സന്ദര്‍ശകരെ ആവേശത്തിലാക്കി.

ശോഭാ മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോചെ എക്‌സ്പ്രസ് പുതിയ അനുഭവമാകുമെന്നും പുതിയ സംവിധാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. 20 പേര്‍ക്ക് ഒരേ സമയം ഈ തീവണ്ടിയില്‍ സഞ്ചരിക്കാം. ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സിപി, ശോഭാ മാള്‍ അധികൃതര്‍ ,സന്ദര്‍ശകര്‍ തുടങ്ങിയവരെല്ലാം ബോചെ എക്‌സ്പ്രസിന്റെ ആദ്യ യാത്രയില്‍ ചേര്‍ന്നു

Other News in this category



4malayalees Recommends