യുകെയിലെ കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ കാല്‍ശതമാനം കുറവ്; 46,025 പേര്‍ കൂടി പോസിറ്റീവായി, 167 രോഗികള്‍ മരിച്ചു; വാക്‌സിനേഷന്‍ രക്ഷിച്ചു; അഞ്ച് വയസ്സ് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയേക്കും?

യുകെയിലെ കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ കാല്‍ശതമാനം കുറവ്; 46,025 പേര്‍ കൂടി പോസിറ്റീവായി, 167 രോഗികള്‍ മരിച്ചു; വാക്‌സിനേഷന്‍ രക്ഷിച്ചു; അഞ്ച് വയസ്സ് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയേക്കും?

യുകെയിലെ കോവിഡ് കേസുകളില്‍ കാല്‍ശതമാനത്തോളം ഇടിവ്. ഒരാഴ്ച മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പ്രകടമായ മാറ്റമുള്ളത്. 46,025 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പോസിറ്റീവായി കണ്ടെത്തിയത്. ഏഴ് ദിവസം മുന്‍പ് 63,493 പേരാണ് വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചവര്‍.


കൊറോണാവൈറസ് ബാധിച്ച് 167 പേര്‍ കൂടി രാജ്യത്ത് മരണമടഞ്ഞു. ഫെബ്രുവരി 5ന് 259 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുകെയിലെ ആകെ കൊറോണാവൈറസ് മരണങ്ങള്‍ 159,518 ആയി. മഹാമാരി തുടങ്ങിയ ശേഷം 18,266,015 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

വാക്‌സിനേഷന്‍ പദ്ധതി ഇന്‍ഫെക്ഷനുകളെ ചെറുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചെന്നാണ് ആരോഗ്യ മേധാവികള്‍ കരുതുന്നത്. 13000 ആശുപത്രി പ്രവേശനങ്ങളെങ്കിലും ഇതുവഴി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. യുകെയില്‍ ലക്ഷക്കണക്കിന് വാക്‌സിനും, ബൂസ്റ്ററുകളും നല്‍കിയാണ് രോഗസാധ്യത അധികമുള്ള രോഗികളെ പോലും ഇന്‍ഫെക്ഷനുകളില്‍ നിന്നും രക്ഷിച്ചത്.

ക്രിസ്മസ് കാലത്ത് ഒമിക്രോണ്‍ തലപൊക്കിയപ്പോള്‍ ജീവന്‍രക്ഷാ വാക്‌സിന്‍ വിപുലമായ തോതില്‍ വിതരണം ചെയ്യാന്‍ എന്‍എച്ച്എസ് മുന്നിട്ടിറങ്ങിയിരുന്നു. ഡിസംബര്‍ 13 മുതലുള്ള ഓരോ ആഴ്ചയിലും 12,031 രോഗികള്‍ വീതമാണ് ശരാശരി ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ ഏഴ് ദിവസം ഇത് 10,197 രോഗികളാണ്.

ബൂസ്റ്റര്‍ വാക്‌സിന്‍ ഇല്ലെങ്കില്‍ ഇത് രണ്ടിരട്ടി അധികമായിരിക്കുമെന്നാണ് കണക്കുകള്‍. അടുത്ത ആഴ്ച മുതല്‍ അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ രക്ഷിതാക്കല്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയും.
Other News in this category



4malayalees Recommends