ഇനി ഡഡ്‌ലി കൊടുങ്കാറ്റിനെ വരവേല്‍ക്കാം! രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ബുധനാഴ്ച യുകെയില്‍ ആഞ്ഞടിക്കുന്നത് 90 എംപിഎച്ച് വേഗത്തില്‍ കാറ്റും, കനത്ത മഴയും

ഇനി ഡഡ്‌ലി കൊടുങ്കാറ്റിനെ വരവേല്‍ക്കാം! രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ബുധനാഴ്ച യുകെയില്‍ ആഞ്ഞടിക്കുന്നത് 90 എംപിഎച്ച് വേഗത്തില്‍ കാറ്റും, കനത്ത മഴയും

ബ്രിട്ടനിലെ കാലാവസ്ഥയെ തകിടംമറിച്ച് അറ്റ്‌ലാന്റിക് നിന്നും അതിശക്തമായ ജെറ്റ് സ്ട്രീം ഒഴുകുന്നതായി കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. കനത്ത മഴയും, അപകടകരമായ തോതിലുള്ള കാറ്റുമാണ് ബ്രിട്ടനില്‍ ആഞ്ഞടിക്കുകയെന്നാണ് വ്യക്തമായിട്ടുള്ളത്.


ബുധനാഴ്ച മുതല്‍ നോര്‍ത്ത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി അതിശക്തമായ കാറ്റും, മഴയ്ക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡഡ്‌ലി കൊടുങ്കാറ്റെന്നാണ് കാലാവസ്ഥാ സിസ്റ്റത്തിന് മെറ്റ് ഓഫീസ് പേരിട്ടിരിക്കുന്നത്.

സ്‌കോട്ടിഷ് മലനിരകളില്‍ 90 എംപിഎച്ച് വരെ കാറ്റാണ് കാലാവസ്ഥാ പ്രവചനക്കാര്‍ പ്രതീക്ഷിക്കുന്നത്. സൗത്ത് മേഖലയില്‍ 70 എംപിഎച്ച് വരെ കാറ്റിനും സാധ്യതയുണ്ട്. ഇതുമൂലം ട്രാഫിക്, യാത്രാ ശൃംഖലകളില്‍ തടസ്സങ്ങള്‍ നേരിടാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. പവര്‍ കട്ടും, മരങ്ങള്‍ മറിഞ്ഞ് വീഴാനും, അവശിഷ്ടങ്ങളില്‍ നിന്നും ജീവഹാനിക്കും സാധ്യതയുണ്ടെന്നാണ് സൂചന.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങള്‍, സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ജാഗ്രതാപരിധി ഉയര്‍ത്താന്‍ ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ കനത്ത കാറ്റിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

അതേസമയം വെയില്‍സിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ മൂലം യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരം വരെ കാലാവസ്ഥ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഈ ആഴ്ച മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതം രാജ്യത്ത് ഉടനീളം അനുഭവിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends