രണ്ട് പെണ്‍കുട്ടികളുടെ പരിശോധന, എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡോക്ടറെ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്ത് പോലീസ്; 2018ല്‍ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ തെളിവില്ലാത്തതിനാല്‍ ജോലിയില്‍ തിരികെയെത്തി അക്രമം തുടര്‍ന്നു?

രണ്ട് പെണ്‍കുട്ടികളുടെ പരിശോധന, എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡോക്ടറെ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്ത് പോലീസ്; 2018ല്‍ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ തെളിവില്ലാത്തതിനാല്‍ ജോലിയില്‍ തിരികെയെത്തി അക്രമം തുടര്‍ന്നു?

2018ല്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിട്ടും, തെളിവില്ലാത്തതിന്റെ പേരില്‍ ജോലിയില്‍ തിരികെ പ്രവേശിച്ച എന്‍എച്ച്എസ് ഡോക്ടര്‍ കുട്ടികള്‍ക്ക് നേരെ നടത്തിയ ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായി. ഒന്‍പത് ഇരകളെയെങ്കിലും പോലീസ് ഇതിനകം തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.


നാല് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ 34-കാരനായ ഡോക്ടറെ റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പോലീസ് അന്വേഷണം ഉപേക്ഷിച്ചതോടെ ഇയാള്‍ ജോലിയില്‍ തിരികെയെത്തി.

എന്നാല്‍ ഡിസംബറില്‍ ഏഴും, പതിനഞ്ചും വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ പരിശോധനയെ കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഡഡ്‌ലിയിലെ റസല്‍സ് ഹാള്‍ ഹോസ്പിറ്റലില്‍ വെച്ചാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടികളായ ഒന്‍പത് ഇരകളെ തിരിച്ചറിഞ്ഞതോടെ പോലീസ് നൂറുകണക്കിന് രോഗികളുടെ രേഖകള്‍ പരിശോധിക്കുകയാണ്.

രണ്ട് ആശുപത്രികളിലെയും എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലും, റസല്‍സ് ഹാളിലെ ഒബ്‌സ്‌ട്രെറ്റിക്‌സ്, ഗൈനക്കോളജി വിഭാഗങ്ങളിലും ഡോക്ടര്‍ ജോലി ചെയ്തിട്ടുണ്ട്. 2020 ആഗസ്റ്റ് മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ എണ്ണൂറിലേറെ രോഗികളെയാണ് ഇയാള്‍ കണ്ടത്. ഇതില്‍ 350-ലേറെ കുട്ടികളുണ്ട്. മാര്‍ച്ചില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ നിന്നും പുറത്തായ ഡോക്ടറെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒക്ടോബറില്‍ സസ്‌പെന്‍ഡ് ചെയ്തു.

എന്‍എച്ച്എസിനൊപ്പം ചേര്‍ന്നുള്ള കോംബിംഗ് ഓപ്പറേഷനാണ് സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് ആരംഭിച്ചിരിക്കുന്നത്. ഇരകള്‍ക്കായി ഹെല്‍പ്പ്‌ലൈനും സൃഷ്ടിച്ചിട്ടുണ്ട്. ജാമ്യത്തില്‍ വിട്ടയച്ച ഡോക്ടര്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി ഇയാളുടെ പ്രതിനിധി പറഞ്ഞു.
Other News in this category



4malayalees Recommends