റഷ്യന്‍ സൈന്യം ഉക്രെയ്‌നെ ആക്രമിക്കാന്‍ അധിക താമസമുണ്ടാകില്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; സമാധാന ശ്രമവുമായി ബ്രിട്ടനും ; യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയെ അനുനയിപ്പിക്കാന്‍ നീക്കം

റഷ്യന്‍ സൈന്യം ഉക്രെയ്‌നെ ആക്രമിക്കാന്‍ അധിക താമസമുണ്ടാകില്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; സമാധാന ശ്രമവുമായി ബ്രിട്ടനും ; യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയെ അനുനയിപ്പിക്കാന്‍ നീക്കം

വ്‌ളാഡിമിര്‍ പുട്ടിന്റെ സൈന്യം ബുധനാഴ്ചയ്ക്ക് മുമ്പായി തന്നെ ഉക്രെയിന്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യാത്രയിലാണ്. സഖ്യകക്ഷികളുമായി ചേര്‍ന്ന് റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബോറിസ്. ഇതിനിടെ ഉക്രയിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബ്രിട്ടന്‍.

ഉക്രെയിന്‍ ആക്രമണമുണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനിടെ എല്ലാ കണ്ണുകളും റഷ്യന്‍ സേനയിലേക്കാണ്.

ബ്രസ്സല്‍സിലെ യോഗത്തില്‍ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍വാലസ് പങ്കെടുക്കും. ബുധനാഴ്ച മിസൈലുകളും ബോംബുകളും വര്‍ഷിച്ചു കൊണ്ടാകാം റഷ്യ യുദ്ധം ആരംഭിക്കുക എന്നാണ് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശേഷമാകും കരയുദ്ധം.

അതിനിടെ റിപ്പോര്‍ട്ടില്‍ ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി സംശയം പ്രകടിപ്പിച്ചു. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമെന്തെന്ന് അദ്ദേഹം ചോദിച്ചു. റഷ്യ ആക്രമിക്കുമെന്ന് പറയാന്‍ എന്തടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. സെലെന്‍സ്‌കി ബൈഡനുമായി നേരത്തെ ഏറെ നേരം സംസാരിച്ചിരുന്നു. ആക്രമണമുണ്ടായാല്‍ ചെറുക്കാന്‍ കൂടുതല്‍ ആയുധങ്ങളും ധന സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.


ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ബോറിസ് ജോണ്‍സന്റെ നിലപാട്. റഷ്യന്‍ നീക്കത്തെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. സമാധാന ശ്രമത്തിനായി വിവിധ രാജ്യങ്ങള്‍ നിലകൊള്ളുമ്പോള്‍ പിന്തുണയായി കൂടുതല്‍ സൈന്യത്തെ രംഗത്തുകൊണ്ടുവരികയാണ് യുഎസ്. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു യുദ്ധ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും യുഎസും ബ്രിട്ടനും ഉള്‍പ്പെടെ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണയുമായി നിലകൊള്ളുകയാണ്.


Other News in this category



4malayalees Recommends