ബ്രിട്ടനിലെ റോഡുകളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം! റോഡിന് നടുവിലൂടെ സഞ്ചരിക്കുന്ന സൈക്കിളുകാരെ സൃഷ്ടിച്ചതിന് പിന്നാലെ വീണ്ടും ഹൈവേ കോഡില്‍ ഈ വര്‍ഷം മാറ്റം വരുന്നു; ഉദ്ദേശം ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തിക്കാന്‍!

ബ്രിട്ടനിലെ റോഡുകളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം! റോഡിന് നടുവിലൂടെ സഞ്ചരിക്കുന്ന സൈക്കിളുകാരെ സൃഷ്ടിച്ചതിന് പിന്നാലെ വീണ്ടും ഹൈവേ കോഡില്‍ ഈ വര്‍ഷം മാറ്റം വരുന്നു; ഉദ്ദേശം ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തിക്കാന്‍!

ബ്രിട്ടനിലെ റോഡുകളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ഈയടുത്ത് ഹൈവേ കോഡുകളില്‍ മാറ്റം വരുത്തിയത്. ചില ഘട്ടങ്ങള്‍ സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിന്റെ നടുവിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയതോടെ പല ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട ക്യൂ സൃഷ്ടിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.


ഇതിന് പിന്നാലെയാണ് ഹൈവേ കോഡില്‍ ഈ വര്‍ഷം തന്നെ മറ്റൊരു മാറ്റം കൂടി നടപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടികള്‍. കാല്‍നടക്കാര്‍ക്കും, സൈക്കിളുകാര്‍ക്കും മുന്‍ഗണന നല്‍കുന്ന നിയമമാറ്റം റോഡില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറ്റാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ഏറെ ഉത്സാഹത്തിലാണ്. പുതിയ നിയമങ്ങള്‍ മൂലം എപ്പോഴാണ് സ്റ്റിയറിംഗില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് കൈകള്‍ മാറ്റാന്‍ കഴിയുകയെന്നത് സംബന്ധിച്ച് വ്യക്തത വരുത്തും.

എന്നാല്‍ ആശയക്കുഴപ്പം സൃഷ്ടിച്ച പുതിയ നിയമങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു മാറ്റം വരുത്തുന്നതിനെ ഡ്രൈവിംഗ് വിദഗ്ധര്‍ വിമര്‍ശിക്കുന്നുണ്ട്. നേരത്തെ വരുത്തിയ മാറ്റങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് നിയമം നടപ്പാക്കിയ ശേഷം ഈ മാറ്റം കൂടി വരുന്നതിനെ ഷാഡോ റോഡ്‌സ് മന്ത്രി ഗില്‍ ഫര്‍ണിസ് വിമര്‍ശിച്ചു.
Other News in this category



4malayalees Recommends