സുന്ദരിയായ വനിതാ റോയല്‍ നേവി ഓഫീസറുമായി സെക്‌സ്; യുവതിയെ വളച്ചെടുത്തെന്ന് സുഹൃത്തുക്കളോട് വീമ്പടിക്കാന്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് പുരുഷ ലെഫ്റ്റനന്റ് സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്തു; ഓഫീസര്‍ കുറ്റക്കാരനാണെന്ന് സൈനിക കോടതി

സുന്ദരിയായ വനിതാ റോയല്‍ നേവി ഓഫീസറുമായി സെക്‌സ്; യുവതിയെ വളച്ചെടുത്തെന്ന് സുഹൃത്തുക്കളോട് വീമ്പടിക്കാന്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് പുരുഷ ലെഫ്റ്റനന്റ് സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്തു; ഓഫീസര്‍ കുറ്റക്കാരനാണെന്ന് സൈനിക കോടതി

സുന്ദരിയായ വനിതാ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് സുഹൃത്തുക്കളോട് വീമ്പടിക്കാന്‍ സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്ത റോയല്‍ നേവി ഓഫീസര്‍ കുറ്റക്കാരനെന്ന് കോടതി. വനിതാ ഓഫീസര്‍ തന്റെ പട്ടികയില്‍ വരില്ലെന്ന് പരിഹസിച്ച സഹജീവനക്കാരോട് അവകാശവാദം ഉന്നയിക്കാനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.


കോര്‍ട്ട് മാര്‍ഷല്‍ നേരിട്ട സബ് ലെഫ്റ്റനന്റ് സ്‌കോട്ട് എവിംഗാണ് തന്റെ ഫോണ്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതായി സമ്മതിച്ചത്. 'സംഗതി നടന്നെന്ന് സുഹൃത്തുക്കളെ അറിയിക്കാനും, അതിന്റെ ആഹ്ലാദത്തില്‍ ഒരു ആണായി തോന്നിയെന്നും', എവിംഗ് കോടതിയില്‍ സമ്മതിച്ചു.

11 സെക്കന്‍ഡുള്ള ക്ലിപ്പില്‍ എവിംഗ് ക്യാമറയില്‍ നോക്കി ചിരിക്കുന്നതും, വിരലുകള്‍ കൊണ്ട് 'ഓകെ' ചിഹ്നം കാണിക്കുന്നതും വ്യക്തമായിരുന്നു. വനിതാ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതിനിടെയായിരുന്നു രഹസ്യമായി ഈ ചിത്രീകരണം. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് അറിഞ്ഞതോടെ ഞെട്ടിയെന്ന് വനിതാ ഓഫീസര്‍ കോടതിയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ആപ്പിലെ പുരുഷന്‍മാര്‍ മാത്രമുള്ള ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രമുഖമായ ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജിലായിരുന്നു ലഫ്റ്റനന്റ് എവിംഗ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. കൂട്ടുകാര്‍ ഇതൊക്കെ ഒന്ന് കാണണം എന്ന് താന്‍ സെക്‌സിനിടെ വനിതാ ഓഫീസറോട് പറയുകയും, എന്ത് വേണമെങ്കിലും ചെയ്യൂവെന്ന് ഇവര്‍ പറഞ്ഞതായും എവിംഗ് വാദിച്ചിരുന്നു.

എന്നാല്‍ എവിംഗിന്റെ ഭാഷ്യം ബുള്‍ഫോര്‍ഡ് മിലിറ്ററി കോടതി തള്ളിക്കളയുകയും ചെയ്തു. വനിതാ ഓഫീസറില്‍ ആകൃഷ്ടമായ എവിംഗ് ഇവരെ ബന്ധപ്പെടുകയും, പിന്നീട് ഫേസ്ബുക്കിലൂടെ മെസേജുകള്‍ കൈമാറുകയും ചെയ്തിരുന്നു. വനിതാ ഓഫീസര്‍ അടുപ്പിക്കില്ലെന്ന് സുഹൃത്തുക്കള്‍ പരിഹസിച്ചിരുന്നു. ഇതിന് പകരമായാണ് വീഡിയോ ചിത്രീകരിച്ചത്. ഇതാണ് കോര്‍ട്ട് മാര്‍ഷലില്‍ എത്തി നില്‍ക്കുന്നത്. എവിംഗിന്റെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
Other News in this category



4malayalees Recommends