കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍ ; കോട്ടയം രാമപുരം സ്വദേശിയായ 24 കാരന്‍ പെട്ടത്‌ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘത്തിന്റെ സ്റ്റിംങ് ഓപ്പറേഷനില്‍

കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍ ; കോട്ടയം രാമപുരം സ്വദേശിയായ 24 കാരന്‍ പെട്ടത്‌ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘത്തിന്റെ സ്റ്റിംങ് ഓപ്പറേഷനില്‍
ബാലികാ പീഡന ശ്രമ കേസില്‍ ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോട്ടയം രാമപുരം സ്വദേശിയായ 24 കാരനായ യുവാവാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിന് നാണക്കേടായി കുറ്റകൃത്യത്തിന് പിടിയിലായത്.

സോഷ്യല്‍മീഡിയയിലൂടെ പൊലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘവും ചേര്‍ന്നു നടത്തിയ സിറ്റിങ് ഓപ്പറേഷനിലാണ് മലയാളി വിദ്യാര്‍ത്ഥി കുടുങ്ങിയത്. 14 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചായിരുന്നു സംഘത്തിന്റെ ഓപ്പറേഷന്‍. രഹസ്യാന്വേഷണ സംഘം സോഷ്യല്‍മീഡിയയില്‍ നിര്‍മ്മിച്ച പ്രൊഫൈലിലൂടെ യുവാവ് കുട്ടിയെ ലൈംഗീകാവശ്യത്തിനായി സമീപിക്കുകയും ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് ലണ്ടനിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ചാറ്റിംങ്ങിലൂടെ ഒരുക്കിയ കെണിയില്‍ നല്‍കിയ വിലാസത്തില്‍ നിന്ന് കുട്ടിയെ കൂട്ടാനായി എത്തിയ യുവാവിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

6 Steps to Greener Mobile Phone Use - Blue and Green Tomorrow

ഹെര്‍ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായെത്തിയ യുവാവാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായത്. ലൂട്ടനില്‍ താമസിക്കുന്ന യുവാവ് ഇവിടെ നിന്ന് രണ്ടു മണിക്കൂറോളം ദൂരെയുള്ള ഹെമല്‍ ഹെംസ്റ്റഡ് എന്ന സ്ഥലത്താണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയത്. എന്നാല്‍ ഇവിടെ കാത്തിരുന്നത് പെണ്‍കുട്ടിയായി സോഷ്യല്‍മീഡിയയില്‍ വേഷപ്പകര്‍ച്ച നടത്തിയ സ്റ്റിംങ് ഓപ്പറേഷന്‍ സംഘമായിരുന്നു. സംഘത്തിന്റെ തെളിവുകള്‍ സഹിതമുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവാവ് ക്ഷമാപണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് അറസ്റ്റിലാകുകയുമായിരുന്നു. പഠനത്തോടൊപ്പം കെയററായി ജോലി ചെയ്തിരുന്ന യുവാവിന് ഇനി നിയമ നടപടികള്‍ നേരിട്ട ശേഷം നാട്ടിലേക്ക് തിരികെ അയക്കും.

സോഷ്യല്‍മീഡിയ വഴി കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കെണി ഒരുക്കുകയായിരുന്നു ഡിറ്റക്ടീവ് ഏജന്‍സി.

14 വയസ്സുമാത്രം പ്രായമുള്ള രണ്ടു കുട്ടികളുടെ പ്രൊഫൈലില്‍ അറസ്റ്റിലായ യുവാവ് നിരന്തരം ചാറ്റിങ് നടത്തിയിരുന്നു. ഇവര്‍ക്ക് അയച്ച ചിത്രങ്ങളും വീഡിയോകളും സഹിതമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍.

15 ലക്ഷത്തോളം മുടക്കി ബ്രിട്ടനില്‍ പഠിക്കാനെത്തിയതാണ് താനെന്നും അബദ്ധത്തില്‍ സംഭവിച്ചതാണ് ഇതെല്ലാമെന്നും യുവാവ് പറഞ്ഞെങ്കിലും അറസ്റ്റ് നടപ്പാക്കി.മലയാളി വിദ്യാര്‍ത്ഥികള്‍ സൈബര്‍ ലോകത്ത് കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് സംഭവം.

Other News in this category



4malayalees Recommends