ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
പഞ്ചാബി നടനായ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ദില്ലിയിലെ കെ.എം.പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു. ഫെബ്രുവരി 15ന് രാത്രി 9.30ന് സിദ്ദു സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്ന് എന്ന് പൊലീസ് അറിയിച്ചു.

കര്‍ഷക സമര കേന്ദ്രമായിരുന്ന സിംഗു അതിര്‍ത്തിക്ക് വെച്ചാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് പോകുകയായിരുന്നു കാര്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ മുഖ്യ പങ്ക് ആരോപിച്ച് ഡല്‍ഹി പൊലീസ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. നടിയും സുഹൃത്തുമായ റീന റായ് ആയിരുന്നു സിദ്ദുവിനൊപ്പമുണ്ടായിരുന്നത്. പരിക്കേറ്റ റീന റായി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.



Other News in this category



4malayalees Recommends