പറഞ്ഞ സമയത്ത് പൂക്കള്‍ വിരിഞ്ഞില്ലെന്ന കുറ്റത്തിന് തോട്ടക്കാരെ തടവുശിക്ഷ നല്‍കി കിം ജോങ് ഉന്‍ ; ലേബര്‍ ക്യാമ്പിലേക്ക് അയച്ചു

പറഞ്ഞ സമയത്ത് പൂക്കള്‍ വിരിഞ്ഞില്ലെന്ന കുറ്റത്തിന് തോട്ടക്കാരെ തടവുശിക്ഷ നല്‍കി കിം ജോങ് ഉന്‍ ; ലേബര്‍ ക്യാമ്പിലേക്ക് അയച്ചു
പറഞ്ഞ സമയത്ത് പൂക്കള്‍ വിരിഞ്ഞില്ലെന്ന കുറ്റത്തിന് തോട്ടക്കാര്‍ക്ക് തടവുശിക്ഷ നല്‍കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇവരെ ലേബര്‍ ക്യാമ്പിലേക്ക് കിം അയച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ പിതാവിന്റെ ജന്മ വാര്‍ഷികാഘോഷത്തിന് വേണ്ടിയായിരുന്നു പൂക്കള്‍. ഫെബ്രുവരി 16നാണ് ആഘോഷം. എന്നാല്‍ സമയത്ത് പൂക്കള്‍ വിരിയാതെ വന്നതോടെ കിം തോട്ടക്കാരെ ശിക്ഷിക്കുകയായിരുന്നു.

പിതാവിന്റെ ജന്മ വാര്‍ഷിക ദിനം രാജ്യത്ത് പൊതു അവധിയും വലിയ ആഘോഷവുമാണ്.തെരുവുകള്‍ ഉള്‍പ്പെടെ ചുവന്ന പൂക്കള്‍ നിറയും. കിംജോംഗിലിയ എന്ന പൂക്കള്‍ കൊണ്ടാണ് ആഘോഷം. ഈ പൂക്കള്‍ കൃഷി ചെയ്യുന്നതിലും സമയത്തിന് പൂ വിരിയിക്കുന്നതിലും തോട്ടക്കാര്‍ വീഴ്ച വരുത്തിയെന്നാണ് കിമ്മിന്റെ ആരോപണം. ഇതോടെയാണ് തടവു ശിക്ഷ.

Other News in this category



4malayalees Recommends