വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെ ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നു ; കിണറ്റില്‍ വീണ് 13 മരണം ; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെ ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നു ; കിണറ്റില്‍ വീണ് 13 മരണം ; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ബാക്കി സ്ത്രീകളും പെണ്‍കുട്ടികളുമാണ്.

വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.കിണറ്റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അര്‍ധരാത്രി വരെ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ''ഉത്തര്‍പ്രദേശിലെ കുശിനഗറിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends