കുവൈറ്റ്: ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരല്‍, ഇവാനിയന്‍ ഗള്‍ഫ് മീറ്റ് 2022, പൊലിമ 3 എന്ന പേരില്‍ ഫെബ്രുവരി 25, 26 ( വെള്ളി, ശനി ), 2022 ദിവസങ്ങളിലായി ഓണ്‍ലൈന്‍ സൂം പ്ലാറ്റുഫോമില്‍ ക്രമീകരിച്ചിരിക്കുന്നു . പ്രസ്തുത പരിപാടിയുടെ ഭാഗമായി 'പ്രവാസ ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍, ചര്‍ച്ചകള്‍ പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ നടത്തപ്പെടും.
ഫെബ്രുവരി 26 ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാന്‍ മോര് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത സംഗമത്തിലേക്ക് എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി മലങ്കര സുറിയാനി കത്തോലിക്കാ സഭ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ ജോണ്‍ തുണ്ടിയത്ത്
അറിയിച്ചു .
Join Zoom Meeting
https://us02web.zoom.us/j/89583135063?pwd=blg3K2dOR2xDMHJ4cTZrdVpSa0VCUT09
ZOOM Meeting ID: 895 8313 5063
Passcode: smccgcc
വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി