അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളിലേക്ക് ; തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകള്‍

അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളിലേക്ക് ; തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകള്‍

അജിത്തിന്റെ 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോര്‍ട്ടുകള്‍.


ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

പ്രീ റിലീസ് ബിസിനസില്‍ മാത്രം 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു

Other News in this category



4malayalees Recommends