രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് പ്രാക്ടീസ് ചെയ്ത് പറഞ്ഞതാ ; ഗായത്രി സുരേഷ്

രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് പ്രാക്ടീസ് ചെയ്ത് പറഞ്ഞതാ ; ഗായത്രി സുരേഷ്
തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിച്ച് നടി ഗായത്രി സുരേഷ്. ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും പറയുകയാണ് താരം.

'പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്. അത്രേം എന്നെ ട്രോളി. അത്രേം അടിച്ചമര്‍ത്തി കഴിഞ്ഞു,' ഗായത്രി പറയുന്നു. തന്നെ കേരളത്തില്‍ ഇത്രയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് മനപൂര്‍വം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണെന്നും ഗായത്രി പറഞ്ഞു.

'അന്നത് ഞാന്‍ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്. ഞാന്‍ ഇന്റര്‍വ്യൂവിന് മുമ്പ് അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്,' താരം കൂട്ടിച്ചേര്‍ത്തു.

2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്.



Other News in this category



4malayalees Recommends