പിണറായിയും ജയരാജനും പതുക്കെയാണ് സംസാരിക്കുന്നത്, അങ്ങനെ ഡയലോഗ് പറയണം' എന്നാണ് മമ്മൂട്ടി ഷൂട്ടിംഗിനിടെ പറഞ്ഞത്: ബാലാജി ശര്‍മ്മ

പിണറായിയും ജയരാജനും പതുക്കെയാണ് സംസാരിക്കുന്നത്, അങ്ങനെ ഡയലോഗ് പറയണം' എന്നാണ് മമ്മൂട്ടി ഷൂട്ടിംഗിനിടെ പറഞ്ഞത്: ബാലാജി ശര്‍മ്മ
മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ബാലാജി ശര്‍മ്മ. കുഞ്ഞനന്റെ കട എന്ന സിനിമയിലാണ് ബാലാജി മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഡയലോഗ് പറയാനായി മമ്മൂട്ടി പറഞ്ഞു തന്ന ടിപ്‌സുകളെ കുറിച്ചാണ് നടന്‍ പറയുന്നത്.

കുഞ്ഞനന്തന്റെ കട എന്ന സിനിമയിലാണ് താന്‍ ആദ്യമായി മമ്മൂക്കയുമൊത്ത് അഭിനയിക്കുന്നത്. അതില്‍ മമ്മൂക്കയുമായി ഒരു രംഗത്തില്‍ ഡയലോഗ് മുഴുവന്‍ തനിക്കാണ്. അദ്ദേഹത്തിന് ഒരു ഡയലോഗോ മറ്റോ ഉള്ളൂ. ആ ചിത്രത്തില്‍ താനൊരു പ്രായമുള്ള രാഷ്ട്രീയക്കാരനാണ്.

കണ്ണൂര്‍ സ്ലാങ് ആണ് സംസാരിക്കേണ്ടത്. മമ്മൂക്കയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നത്. എങ്ങനെയെങ്കിലും ഡയലോഗ് പഠിച്ച് പറയാന്‍ നോക്കുവാണ്. സ്ലാങ്ങ് പറഞ്ഞു തരുന്ന ഒരു അസോസിയേറ്റ് ഡയറക്ടറുണ്ട്. 'ഇതീന്നാന്ന്, ആടെ' എന്നൊക്കെ അയാള്‍ പറഞ്ഞു തരുന്നുണ്ടായിരുന്നു.

പ്ലീസ് തെറ്റിക്കല്ലേ എന്ന് താന്‍ പറഞ്ഞു. പിന്നെ ആ രംഗമെടുത്തു, ഓക്കെയായി. കുറച്ച് കഴിഞ്ഞ് മമ്മൂട്ടി പറഞ്ഞു. 'സിനിമയില്‍ നീ 55 വയസുള്ള കഥാപാത്രമാണ്, കണ്ണൂരുകാരനായ രാഷ്ട്രീയക്കാരനാണ്. കണ്ണൂരുകാരായ രാഷ്ട്രീയക്കാരുടെ ഡയലോഗ് ഡെലിവറി ആലോചിച്ച് നോക്ക്.'

'പിണറായി വിജയനായാലും ജയരാജനായാലും പതുക്കെയാണ് സംസാരിക്കുന്നത്. അപ്പോള്‍ ഒരു ഡയലോഗ് പറയുമ്പോള്‍ വണ്‍ ടു ത്രൂ എന്ന് കൗണ്ട് ചെയ്തിട്ട് അടുത്ത ഡയലോഗ് പറഞ്ഞാല്‍ മതി' എന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ച് താന്‍ ചെയ്തു.

പക്ഷേ സിനിമയില്‍ അത് കണ്ടപ്പോഴാണ് അതിന്റെ എഫക്ട് മനസിലായത്. മുന്നില്‍ നിന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ ഇവരെന്താ ഇങ്ങനെ കാണിക്കുന്നത് എന്ന് തോന്നും. പക്ഷേ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ ആ വ്യത്യാസം മനസിലാകും എന്നാണ് ബാലാജി പറയുന്നത്.

Other News in this category



4malayalees Recommends