തമിഴ്‌നാട്ടില്‍ ആദ്യ ദിവസം 30 കോടി ? വലിയ നേട്ടവുമായി അജിത്ത് നായകനായി വലിമൈ

തമിഴ്‌നാട്ടില്‍ ആദ്യ ദിവസം 30 കോടി ? വലിയ നേട്ടവുമായി അജിത്ത് നായകനായി വലിമൈ
അജിത്ത് നായകനായി എത്തിയ 'വലിമൈ' വിജയകരമായി പ്രദര്‍ശനം തുടരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ മാത്രം 650 ല്‍ അധികം തിയറ്ററുകളില്‍ ഒന്നിലധികം സ്‌ക്രീനുകളിലും പ്രദര്‍ശനസമയങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ മൊത്തത്തില്‍ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടില്‍ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category



4malayalees Recommends