രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും, ശാരീരികമായി ഉപദ്രവിക്കും, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു ; സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡെ

രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും, ശാരീരികമായി ഉപദ്രവിക്കും, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു ; സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡെ
ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ നടി പൂനം പാണ്ഡെ. നിരന്തരം മദ്യപിച്ചെത്തുന്ന സാം തന്നെ മര്‍ദ്ദിക്കുകയും ഒരു ഘട്ടത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ലെന്നും എങ്കിലും താന്‍ അയാളെ വെറുക്കുന്നില്ലെന്നും നടി പറയുന്നു.

വിവാഹ ശേഷം താന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു.

ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. തനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചിലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നിരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചു.

എന്നാല്‍ തനിക്കതിന് സാധിച്ചില്ല. തന്റെ ക്ഷമ നശിച്ചു. ഇപ്പോള്‍ താന്‍ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല എന്നാണ് പൂനം പറഞ്ഞത്. നടി കങ്കണ റണാവത്ത് അവതാരകയായ ലോക്കപ്പ് ഷോയിലാണ് പൂനത്തിന്റെ വെളിപ്പെടുത്തല്‍.

2020ല്‍ ആയിരുന്നു പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരായത്.

Other News in this category



4malayalees Recommends