നടന് ശ്രീനാഥ് ഭാസിയുടെയും മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ വൈറലാകുന്നു. ഭീഷ്മ പര്‍വം ടീം പങ്കെടുത്ത ഒരു ചാറ്റ് ഷോയിലെ താരങ്ങളുടെ സംസാരമാണ് ശ്രദ്ധ നേടുന്നത്. ഷോയില്‍ ആദ്യം ആര് സംസാരിച്ച് തുടങ്ങും എന്നതിന് ശ്രീനാഥ് ഭാസിയോട് 'ചാമ്പിക്കോ' എന്ന് മമ്മൂട്ടി പറയുന്നത് കേള്‍ക്കാം.
'ഭീകരമായിരുന്നു. അമേസിങ് എക്സ്പീരിയന്‍സ്. എല്ലാവരുടെയും കൂടെ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം' എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇതിനിടയില്‍ മമ്മൂട്ടി 'ശ്ശെടാ', എന്ന് മമ്മൂട്ടി പറയുന്നമുണ്ട്. 'എന്താ മമ്മൂക്ക, കമോണ്‍' എന്നാണ് ഭാസിയുടെ മറുപടി.
'മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് അടിപൊളിയായിരുന്നു. വീ ആള് ഗ്രോ അപ് വാചിങ്. കണ്ടു പഠിക്കാനും കുറേ തെറി കേക്കാനും. വീ ഹാഡ് ലോട്ട്സ് ഓഫ് ഫണ്‍,' എന്നാണ് ശ്രനീനാഥ് ഭാസി പറയുന്നത്. എന്നാല്‍ താന്‍ ആരെ തെറി പറഞ്ഞത് എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്.
'ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ. നിങ്ങള്‍ ഒക്കെക്കൂടെ എന്നെ… ഡയറക്ടറുടെ അടുത്ത് നിന്നായിരിക്കും, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല,' എന്നാണ് മമ്മൂട്ടി പറയുന്നത്. 'യാ, ഓര്‍മയില്ല എന്ന് തോന്നുന്നു മമ്മൂക്കക്ക്,' എന്ന് ഭാസി മറുപടിയും പറയുന്നുണ്ട്.
അതേസമയം, അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഭീഷ്മ പര്‍വം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ സര്‍ക്കാര്‍ 100 ശതമാനം സീറ്റിങ് കപാസിറ്റി അനുവദിച്ചതിന് ശേഷമാണ് ഭീഷ്മ റിലീസ് ചെയ്തിരിക്കുന്നത്.