തമിഴില്‍ വീണ്ടും വില്ലനാകാന്‍ ഫഹദ് ?

തമിഴില്‍ വീണ്ടും വില്ലനാകാന്‍ ഫഹദ് ?
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. കീര്‍ത്തി സുരേഷ് നായികയാകും.

വടിവേലുവും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തും. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.

അതേസമയം, ചിമ്പു നായകനാകുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തിലും ഫഹദ് വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കമലഹാസന്റെ വില്ലന്‍ ആയാണ് ഫഹദ് സ്‌ക്രീനിലെത്തുക.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. 110 ദിവസത്തെ ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം പാക്കപ്പ് ആയത്.

Other News in this category



4malayalees Recommends