പ്രണയത്തില്‍ നിന്നും പിന്മാറിയ യുവതിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹത്തിന്റെ കൈകളും വെട്ടി മാറ്റി യുവാവിന്റെ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തൃഷയെ വെട്ടിക്കൊലപ്പെടുത്തിയ കാമുകന് കല്‍പേഷ് ഠാക്കൂറിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.
തൃഷ മൂന്ന് വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കല്‍പേഷ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തൃഷ പ്രണയത്തില്‍നിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കല്‍പേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കിമായത്.
പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെങ്കിലും തൃഷയുടെ മനസ് മാറിയില്ല.ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനായി തീരുമാനിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ നേരിട്ട് കണ്ട് സംസാരിക്കണമെന്നു ഇയാള്‍ അറിയിച്ചത് പ്രകാരമാണ് ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് തൃഷയെത്തിയത്.
പ്രണയം തുടരാന്‍ അയാള്‍ ഇവിടെ വെച്ചും ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങാത്തതോടെ കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് തൃഷയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തില്‍നിന്നും കൈകളും വെട്ടിമാറ്റി. ഇതിനുശേഷം അവിടെ നിന്നും ഓടിപ്പോയി.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തില്‍ നിന്നും കിട്ടിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.