ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി ഇലക്ട്രിക് ബൈക്ക് വീട്ടിനുള്ളിലേക്ക് കൊണ്ടുവരികയും ചാ!!ര്‍ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ?ദുരൈ വെര്‍മ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. പൊട്ടത്തെറിയില്‍ വീട്ടില്‍ തീ പടരുന്നത് കണ്ട വെര്‍മ്മയും മകളും വീടിനകത്തെ ശുചിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും പുക ശ്വസിച്ച് മരിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീട്ടിനുള്ളിലെത്തിയപ്പോഴെക്കും ഇരുവരും മരിച്ചിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ വെല്ലൂരിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Other News in this category



4malayalees Recommends