മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു,നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം ; കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശവുമായി പൊളിറ്റിക്കല്‍ സെക്രട്ടറി

മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു,നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം ; കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശവുമായി പൊളിറ്റിക്കല്‍ സെക്രട്ടറി
മദ്രസകള്‍ നിരോധിക്കണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ എം.എല്‍.എ എംപി രേണുകാചാര്യ. മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

'മദ്രസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകള്‍ നമുക്കില്ലേ? മദ്രസകളില്‍ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു. അവരെ നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം,' രേണുകാചാര്യ പറഞ്ഞു.

മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് പകര്‍ന്ന് നല്‍കുന്നത്. നാളെ അവര്‍ നമ്മുടെ രാജ്യത്തിനെതിരെ പോകും. ഈ കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ഭാരത് മാതാ കീ ജയ് ഒരിക്കലും പറയാത്തവരാകുമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ ബി.ജെ.പി എം.എല്‍.എ ആരോപിച്ചു.

ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരേയും രേണുകാചാര്യ ആഞ്ഞടിച്ചു. ഹിജാബ് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഇത് പാക്കിസ്ഥാനാണോ ബംഗ്ലാദേശാണോ അതോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യമോ അല്ലെന്നും എം.എല്‍.എ പറഞ്ഞു.




Other News in this category



4malayalees Recommends