പാകിസ്ഥാന്‍ റിപബ്ലിക് ദിനം 'ആഘോഷിച്ച്' വാട്‌സ്ആപ്പ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ യുവതി അറസ്റ്റില്‍

പാകിസ്ഥാന്‍ റിപബ്ലിക് ദിനം 'ആഘോഷിച്ച്' വാട്‌സ്ആപ്പ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ യുവതി അറസ്റ്റില്‍
പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നതിന് കര്‍ണാടകയില്‍ 25കാരിയെ പൊലീസ് അറസ്റ്റുചെയ്തു.മാര്‍ച്ച് 26 ശനിയാഴ്ച ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് കുത്മ ഷെയ്ഖ് എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഒരാള്‍ പരാതി നല്‍കുകയായിരുന്നു.

മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം. ബുധനാഴ്ച പാകിസ്ഥാന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതായി പൊലീസ് പറയുന്നു.അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. ഇതോടൊപ്പം, പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ഒരു ഫോട്ടോയും അവര്‍ ഇട്ടിരുന്നു, ബാഗല്‍കോട്ട് പൊലീസ് വ്യക്തമാക്കി. 'അവരുടെ പോസ്റ്റ് പാകിസ്ഥാന്റെ റിപബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യാഖ്യാനിക്കാം. ഞങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ക്കും വിദ്വേഷത്തിനും ഇടയാക്കുമെന്ന് പൊലീസ് വിശദീകരിച്ചു.

Other News in this category



4malayalees Recommends