റസ്റ്റൊറന്റില്‍ മലയാളി യുവതിയെ കുത്തി വീഴ്ത്തിയ സംഭവത്തില്‍ പിടിയിലായത് സഹപാഠി തന്നെ ; പിടിയിലായ 23 കാരനെ റിമാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്

റസ്റ്റൊറന്റില്‍ മലയാളി യുവതിയെ കുത്തി വീഴ്ത്തിയ സംഭവത്തില്‍ പിടിയിലായത് സഹപാഠി തന്നെ ; പിടിയിലായ 23 കാരനെ റിമാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈസ്റ്റ് ഹാമിലെ ബര്‍കിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് വാല റെസ്റ്റൊറന്റില്‍ ജോലി ചെയ്തിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മലയാളി യുവതിയെ കുത്തി വീഴ്ത്തിയത് സഹപാഠി. ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിലാണ്.

സിര്‍സിലായില്‍ ഉള്ള വാര്‍ഡമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. കേസില്‍ ശ്രീറാം അംബര്‍ലായെയാണ് അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാള്‍ റിമാന്‍ഡിലാണ്.


യുകെയില്‍ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും യുവാവ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് എത്തിയത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുകയായിരുന്നു.

യുവതി അകലുന്നതായി തോന്നി ശ്രീറാം ജോലി ഉപേക്ഷിച്ച് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.സുഹൃത്തുക്കളില്‍ നിന്ന് വിവരം കണ്ടെത്തി. രണ്ടു വര്‍ഷം മുമ്പ് വര്‍ധമാന്‍ എഞ്ചിനീയറിങ് കോളേജിലെ ബിടെക് പഠനം പൂര്‍ത്തിയാക്കിയാണ് യുവതി ലണ്ടനില്‍ മാസ്റ്റേഴ്‌സ് പഠനത്തിനെത്തിയത്.

അതിനിടെ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ധാരണയില്ലാതെ സഹോദരനെ ലണ്ടനില്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരന്‍ അഭിഷേക് അംബര്‍ലാ അഭ്യര്‍ത്ഥിച്ചു.

തന്റെ സഹോദരന് ലണ്ടനില്‍ എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ലെന്നും അഭിഷേക് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. യുകെയിലെ തെലുങ്ക് സമൂഹത്തിന്റെ സഹായം കുടുംബം തേടി.

എന്നാല്‍ യുവാവിന്റെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിക്കുന്നതാണ്. ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ന്യൂഹാം ആശുപത്രിയില്‍ നിന്ന് വൈറ്റ് ചാപ്പല്‍ ആശുപത്രിയിലേക്ക് മാറ്റിയ 22 കാരുയടെ നില മെച്ചപ്പെട്ടു.


Other News in this category



4malayalees Recommends