പുതിയ കോവിഡ് തരംഗത്തിന് ആയുസ്സില്ല! വീക്കെന്‍ഡില്‍ കേസുകള്‍ 5% താഴ്ന്നു; ദൈനംദിന ആശുപത്രി പ്രവേശനങ്ങള്‍ കുതിച്ചുയര്‍ന്നത് 16%; ഇംഗ്ലണ്ടില്‍ സൗജന്യ ടെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി

ബ്രിട്ടനിലെ കോവിഡ് കേസുകള്‍ വീക്കെന്‍ഡില്‍ താഴ്ച്ച രേഖപ്പെടുത്തിയതോടെ നിലവിലെ തരംഗം പീക്കിലേക്ക് നീങ്ങിയതായി പ്രതീക്ഷ ഉയരുന്നു. ഈ ഘട്ടത്തിലും മരണങ്ങളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുന്നത് തുടരുകയാണ്.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 215,001 പോസിറ്റീവ് ടെസ്റ്റുകളാണ് രേഖപ്പെടുത്തിയത്. മുന്‍പത്തെ ആഴ്ചയില്‍ നിന്നും അഞ്ച് ശതമാനത്തിന്റെ കുറവാണ് സര്‍ക്കാര്‍ ഡാറ്റയില്‍ ദൃശ്യമാകുന്നത്. ദൈനംദിന കണക്കുകള്‍ വീക്കെന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ മാസം അവസാനം മന്ത്രിമാര്‍ നിര്‍ത്തലാക്കിയിരുന്നു.

കോവിഡിനൊപ്പം ജീവിക്കുകയെന്ന തന്ത്രം സ്വീകരിച്ചതോടെയാണ് ഈ മാറ്റം. ഇതിന് പുറമെ 24 മണിക്കൂര്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 217 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസത്തില്‍ രേഖപ്പെടുത്തിയത്. ആശുപത്രി അഡ്മിഷന്‍ ഒരാഴ്ച കൊണ്ട് 15.9 ശതമാനമാണ് വര്‍ദ്ധിച്ചത്.
Other News in this category

4malayalees Recommends