നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് ; പ്രണവിനേയും കല്യാണിയേയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി ജോണി ആന്റണി

നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ് ; പ്രണവിനേയും കല്യാണിയേയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി ജോണി ആന്റണി
സംവിധായകനായെത്തി പിന്നീട് നടനായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.പ്രണവ് മോഹന്‍ലാലായിരുന്നു ഈ ചിത്രത്തില്‍ നായകനായെത്തിയത്.

പ്രണവിനെയുംം കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയമ

'പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, 'ഇവര് കല്യാണം കഴിക്കുമോ', എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, 'ഇവര് കല്യാണം കഴിക്കുമോ' എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,' ജോണി ആന്റണി പറഞ്ഞു.

Other News in this category



4malayalees Recommends