എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കുന്നു! കോവിഡ് മഹാമാരി കാലത്ത് നല്‍കിയ 'സൗജന്യം' പിന്‍വലിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്; എന്‍എച്ച്എസ് ജോലിക്കാരോടുള്ള 'നന്ദി പ്രകടനമെന്ന്' പരിഹസിച്ച് യൂണിയനുകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കുന്നു! കോവിഡ് മഹാമാരി കാലത്ത് നല്‍കിയ 'സൗജന്യം' പിന്‍വലിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്; എന്‍എച്ച്എസ് ജോലിക്കാരോടുള്ള 'നന്ദി പ്രകടനമെന്ന്' പരിഹസിച്ച് യൂണിയനുകള്‍

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ച അവസാനിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി. കോവിഡ്-19 മഹാമാരി കാലത്താണ് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍ സൗജന്യം വെള്ളിയാഴ്ച അവസാനിക്കുമെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി.


'മഹാമാരിയെ തുടര്‍ന്ന് ആശുപത്രി കാര്‍ പാര്‍ക്കിംഗില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ പാര്‍ക്കിംഗ് മാര്‍ച്ച് 31ന് അവസാനിക്കും. എന്നിരുന്നാലും കാര്‍ പാര്‍ക്കിംഗിന് ചാര്‍ജ്ജ് ഈടാക്കുന്ന 93 ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകളും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്', സാജിദ് ജാവിദ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആളുകളെ സുരക്ഷിതരാക്കാന്‍ അശ്രാന്തം പരിശ്രമിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇവരുടെ ശ്രമങ്ങളാണ് കോവിഡ്-19 പ്രതികരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നമ്മളെ എത്തിച്ചത്, ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Parking fees were waived during the Covid-19 pandemic, but Sajid Javid said that the benefit would end on Friday. Pictured: Darlington's Memorial Hospital car park

മഹാമാരി കാലത്ത് ജീവന്‍ വരെ അപകടത്തിലാക്കി പ്രവര്‍ത്തിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ ജോലിക്ക് വരുമ്പോള്‍ പണം ഈടാക്കുന്നത് ക്രൂരമായ തമാശയാണെന്ന് ജിഎംബി യൂണിയന്‍ നാഷണല്‍ ഓഫീസര്‍ റേച്ചല്‍ ഹാരിസണ്‍ പ്രതികരിച്ചു. ടോറികള്‍ വര്‍ഷങ്ങളായി ബജറ്റ് വെട്ടിക്കുറച്ചതോടെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ബുദ്ധിമുട്ടിലാണ്. എന്നാല്‍ ഈ പണം ജോലിക്കാരുടെ പക്കല്‍ നിന്നും പിടിച്ചുപറിക്കുന്നതല്ല ഇതിനുള്ള ഉത്തരം, ഹാരിസണ്‍ കൂട്ടിച്ചേര്‍ത്തു.

സൗജന്യ പാര്‍ക്കിംഗ് തല്‍ക്കാലത്തേക്ക് നടപ്പാക്കിയതാണെന്നും ഇതുമൂലം രണ്ട് വര്‍ഷം കൊണ്ട് 130 മില്ല്യണ്‍ പൗണ്ട് ചെലവ് വന്നെന്നും ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
Other News in this category



4malayalees Recommends