ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മച്ചടങ്ങില്‍ വികാരാധീനയായി രാജ്ഞി; നടക്കാന്‍ ബുദ്ധിമുട്ടിയ രാജ്ഞിയെ വേദിയിലേക്ക് നയിച്ചത് പീഡനക്കേസില്‍ പെട്ട മകന്‍; ആറ് മാസത്തിനിടെ ആദ്യത്തെ പ്രധാന പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ 'കരടായി' ആന്‍ഡ്രൂ

ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മച്ചടങ്ങില്‍ വികാരാധീനയായി രാജ്ഞി; നടക്കാന്‍ ബുദ്ധിമുട്ടിയ രാജ്ഞിയെ വേദിയിലേക്ക് നയിച്ചത് പീഡനക്കേസില്‍ പെട്ട മകന്‍; ആറ് മാസത്തിനിടെ ആദ്യത്തെ പ്രധാന പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ 'കരടായി' ആന്‍ഡ്രൂ

എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാലും ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മച്ചടങ്ങായി സംഘടിപ്പിച്ച സര്‍വ്വീസില്‍ പങ്കെടുക്കുമെന്ന വാക്ക് പാലിച്ച് 95-കാരിയായ എലിസബത്ത് രാജ്ഞി. വികാരാധീനമായി മാറിയ ചടങ്ങില്‍ 99 വര്‍ഷത്തോളം ബ്രിട്ടനെ സേവിച്ച ഫിലിപ്പിന് ഭാര്യയും, മക്കളും, മറ്റ് അതിഥികളും ആദരവ് അര്‍പ്പിച്ചു. എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ രാജ്ഞിയെ വേദിയിലേക്ക് എത്തിക്കാന്‍ ലൈംഗിക പീഡനക്കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കി തലയൂരിയ മകന്‍ ആന്‍ഡ്രൂ ഇറങ്ങിയത് മുറുമുറുപ്പുണ്ടാക്കി.


The Queen stood and shed a tear for her husband today at an extraordinary service in remembrance of his life

രാജകുടുംബാംഗങ്ങളും, ഡ്യൂക്കിന്റെ ബന്ധുക്കളും, സുഹൃത്തുക്കളും, ചാരിറ്റികളില്‍ നിന്നും ഗുണം ലഭിച്ച ആളുകളും സര്‍വ്വീസില്‍ പങ്കെടുത്തു. ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളുമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്ന പ്രധാന മുതിര്‍ന്ന രാജകുടുംബത്തിലെ അംഗങ്ങള്‍.

Her Majesty walked with the help of a stick but stood without support sat next to Charles, Camilla, Anne and her husband Vice Admiral Sir Tim Laurence. Across the aisle was Prince Andrew

വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടന്ന മെമ്മോറിയല്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കി 1800 അംഗ കോണ്‍ഗ്രഗേഷന്‍ 'ഗൈഡ് മീ ഓ ദൗ ഗ്രേറ്റ് റിഡീമര്‍' ആലപിച്ചപ്പോള്‍ രാജ്ഞി കണ്ണീരണിഞ്ഞ നിലയിലായിരുന്നു. തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കാനായി സ്റ്റിക്ക് ഉപയോഗിച്ച 95-കാരിയെ സഹായിക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ എത്തിയത് ചടങ്ങിലെ 'കരടായി' മാറി.

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് രാജ്ഞി പങ്കെടുക്കുമെന്ന് ഉറപ്പായത്. എന്നാല്‍ തന്റെ സഹായിയായി മകന്‍ ആന്‍ഡ്രൂവിനെ കൂട്ടിയത് വിവാദത്തിന് ഇടയാക്കുകയാണ്.
Other News in this category



4malayalees Recommends