നിക്കി ഗല്‍റാണി ആദി വിവാഹ നിശ്ചയം ; വീഡിയോ

നിക്കി ഗല്‍റാണി ആദി വിവാഹ നിശ്ചയം ; വീഡിയോ
നടി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹനിശ്ചയ വിഡിയോ പുറത്തുവിട്ടു. മാര്‍ച്ച് 24നായിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി പറഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ '1983' എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറി.

Other News in this category



4malayalees Recommends