ബോഡി ഷെയ്മിങ്ങിനെതിരെ കാജല്‍ അഗര്‍വാള്‍

ബോഡി ഷെയ്മിങ്ങിനെതിരെ കാജല്‍ അഗര്‍വാള്‍
ഗര്‍ഭകാലത്തെ ശാരീരിക മാറ്റങ്ങളെ കുറിച്ചും മാനസികമായ വ്യത്യാസങ്ങളെ കുറിച്ചും വ്യക്തമാക്കി കാജല്‍ അഗര്‍വാള്‍. കുഞ്ഞിനെ വരവേല്‍ക്കാന്‍ ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരേസമയം ആശങ്കയും ആവേശവും ഉണ്ട്. കുഞ്ഞിനെ നല്ല വ്യക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ മുല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളര്‍ത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്.' താരം പറയുന്നു.

ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്നു മാസം അല്‍പം കഠിനമായിരുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. യോഗയും നടത്തവും ആരോഗ്യകരമായ ഭക്ഷണരീതിയും കൊണ്ടാണ് കഠിനമായ അവസ്ഥയെ മറികടന്നത്. പരമാവധി സമയം കുടുംബത്തിനൊപ്പം ചിലവഴിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്തുക, ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നിവയെല്ലാമാണ് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ടകാര്യങ്ങള്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് തനിക്ക് ഏറെ സന്തോഷം ലഭിക്കുന്നത്.ഇപ്പോള്‍ അതിന് സമയം കിട്ടാറുണ്ടെന്നും താന്‍ സന്തോഷവതിയാണെന്നും താരം പറയുന്നു.

Other News in this category



4malayalees Recommends