എന്‍എച്ച്എസിലേയും കെയര്‍ ഹോമിലേയും ജീവനക്കാര്‍ക്ക് മാത്രം സൗജന്യ പരിശോധന ; നിയന്ത്രണം നീക്കിയതോടെ ടെസ്റ്റ് കിറ്റ് വില കൂടി ; ലക്ഷണങ്ങളുണ്ടായാലും പരിശോധന വേണ്ടതില്ലെന്നത് രോഗ വ്യാപന തോത് ഉയരാന്‍ കാരണമായേക്കും

എന്‍എച്ച്എസിലേയും കെയര്‍ ഹോമിലേയും ജീവനക്കാര്‍ക്ക് മാത്രം സൗജന്യ പരിശോധന ; നിയന്ത്രണം നീക്കിയതോടെ ടെസ്റ്റ് കിറ്റ് വില കൂടി ; ലക്ഷണങ്ങളുണ്ടായാലും പരിശോധന വേണ്ടതില്ലെന്നത് രോഗ വ്യാപന തോത് ഉയരാന്‍ കാരണമായേക്കും
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകം ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. നീണ്ട കാല ലോക്ക്ഡൗണ്‍ പ്രതിസന്ധി അവസാനിപ്പിച്ച് ബ്രിട്ടന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ മേഖല ആശങ്കയില്‍ തന്നെയാണ് . കോവിഡ് കേസുകള്‍ ഉയരുന്നതാണ് ആരോഗ്യ മേഖലയ്ക്ക് സമ്മര്‍ദ്ദമാകുന്നത്.

വെള്ളിയാഴ്ച മുതല്‍ സാജന്യ ലാറ്ററല്‍ ഫ്‌ളോ പരിശോധനയും നിര്‍ത്തുകയാണ്. എന്‍എച്ച്എസ് കെയര്‍ ഹോം ജീവനക്കാര്‍ക്ക് മാത്രമാണ് ഇനി സൗജന്യ പരിശോധന. ലക്ഷണമുണ്ടെങ്കിലും പരിശോധ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും. ഭേദമാകും വരെ ഐസൊലേഷനില്‍ പോകാനുള്ള നിര്‍ദ്ദേശം ജനം എത്രമാത്രം അനുസരിക്കുമെന്ന് വ്യക്തമല്ല.


കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ക്ക് സൗജന്യ പരിശോധന ലഭിക്കും. ആന്റി വൈറല്‍ ആവശ്യമായി വരുന്നവര്‍ക്കും രോഗ വ്യാപനം ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്കും ടെസ്റ്റ് നടത്തും. കെയര്‍ ഹോം ജീവനക്കാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും ടെസ്റ്റ് നടത്താം. എന്നാല്‍ കെയര്‍ ഹോമില്‍ താമസിക്കുന്നവര്‍ക്കുള്ള സാധാരണ പരിശോധന ഇനിയില്ല.

കോവിഡ് മൂലം ആരെങ്കിലും ആശുപത്രിയിലായാല്‍ മാത്രമാണ് കെയര്‍ ഹോമില്‍ അന്തേവാസികളെ പരിശോധിക്കുക. ആശുപത്രികളിലും സോഷ്യല്‍ കെയര്‍ ഹോമുകളില്‍ എത്തുന്നവര്‍ക്കും ഇനി ലാറ്റര്‍ ഫ്‌ളോ പരിശോധന വേണ്ടിവരില്ല.

ലഭ്യമായ സൗജന്യ ലാറ്ററല്‍ ഫ്‌ളോ പരിശോധന കിറ്റുകള്‍ക്ക് നെട്ടോട്ടമാണ്. വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കിറ്റുകള്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും പലര്‍ക്കും ലഭ്യമാകുന്നില്ല. സ്വകാര്യ ഫാര്‍മസികള്‍ കിറ്റ് വില വര്‍ദ്ധിപ്പിച്ചതും തിരിച്ചടിയായി.

പരിശോധനാ കിറ്റിന്റെ വില്‍പ്പന മുന്‍ ആഴ്ചയേക്കാള്‍ നാനൂറ് ശതമാനം വര്‍ദ്ധിച്ചതായി ലോയ്ഡ്‌സ് പറയുന്നു.വില കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ മേഖല സര്‍ക്കാര്‍ നിലപാടില്‍ ആശങ്കയിലാണ്. സെല്‍ഫ് ഐസൊലേഷനില്‍ ജനം പോകാതിരിക്കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നതാണ് കാരണം. ക്വാറന്റൈന്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ രോഗ ലക്ഷണമുള്ളവര്‍ പോലും പുറത്തിറങ്ങി നടക്കുന്നുവെന്ന ആക്ഷേപമുണ്ട്.

Other News in this category



4malayalees Recommends