റോഡ് സൈഡില്‍ തൂക്കിയിടുന്ന ഷര്‍ട്ടിട്ടാല്‍ ഞാന്‍ കംഫര്‍ട്ടബിളാണ്, അല്ലെങ്കില്‍ ചൊറിയുമെന്നായിരുന്നു പ്രണവിന്റെ മറുപടി: മനോജ് കെ ജയന്‍

റോഡ് സൈഡില്‍ തൂക്കിയിടുന്ന ഷര്‍ട്ടിട്ടാല്‍ ഞാന്‍ കംഫര്‍ട്ടബിളാണ്, അല്ലെങ്കില്‍ ചൊറിയുമെന്നായിരുന്നു പ്രണവിന്റെ മറുപടി: മനോജ് കെ ജയന്‍
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് താനൊരിക്കല്‍ ചോദിച്ചതിന് ലഭിച്ച മറുപടിയാണ് അമ്പരപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

പ്രണവ് പറഞ്ഞത്, ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്, ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാല്‍ ഞാന്‍ നല്ല കംഫേര്‍ട്ടബിളാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. അതൊരു വലിയ ഭാഗ്യമാണെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.



Other News in this category



4malayalees Recommends