ഇംഗ്ലണ്ടില്‍ താപനില -2 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; സ്‌കോട്ട്‌ലണ്ടിന് യെല്ലോ ഐസ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; ആര്‍ട്ടിക് എയര്‍ ബ്രിട്ടനിലേക്ക്; ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞുവീഴ്ച

ഇംഗ്ലണ്ടില്‍ താപനില -2 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; സ്‌കോട്ട്‌ലണ്ടിന് യെല്ലോ ഐസ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; ആര്‍ട്ടിക് എയര്‍ ബ്രിട്ടനിലേക്ക്; ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞുവീഴ്ച

ബ്രിട്ടനിലേക്ക് ആര്‍ട്ടിക് എയര്‍ വീശിയടിക്കുന്നതോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞുവീഴ്ച. താപനില -4 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മെറ്റ് ഓഫീസ് സ്‌കോട്ട്‌ലണ്ടിനായി മഞ്ഞിനും, ഐസിനുമുള്ള യെല്ലോ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


ചില ഭാഗങ്ങളില്‍ -5 സെല്‍ഷ്യസിലേക്ക് വരെ താഴുമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടിലെ വിവിധ ഭാഗങ്ങള്‍ ഏറ്റവും കുറഞ്ഞ താപനില നേരിടുമ്പോള്‍, മഞ്ഞ് കാലാവസ്ഥ സൗത്ത് മേഖലയിലേക്ക് നീങ്ങുകയും, യുകെയിലെ മറ്റ് ഭാഗങ്ങളില്‍ തണുത്തുറഞ്ഞ കാലാവസ്ഥ രൂപപ്പെടുകയും ചെയ്യും.

Forecasters also said though parts of Scotland will see the coldest temperatures the 'icy weather' will push south and could reach below freezing in other parts of the UK. Pictured: Wimbledon, London, last year

നോര്‍ത്തേണ്‍ അയര്‍ലണ്ടും, നോര്‍ത്ത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളഉം ഈയാഴ്ച -4 സെല്‍ഷ്യസിലേക്ക് താഴാന്‍ ഇടയുണ്ടെന്ന് ദേശീയ ഫോര്‍കാസ്റ്റിംഗ് സര്‍വ്വീസ് പറഞ്ഞു. സതേണ്‍ ഇംഗ്ലണ്ട്, പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് മേഖലയില്‍ പെട്ടെന്ന് തണുപ്പിലേക്ക് മാറുകയും ബുധനാഴ്ച -2 സെല്‍ഷ്യസിലേക്കും, വ്യാഴാഴ്ച -3 സെല്‍ഷ്യസിലേക്കും താഴുമെന്നും മുന്നറിയിപ്പുണ്ട്.


ഇംഗ്ലണ്ടിലെ സൗത്ത് മേഖലകളില്‍ മഞ്ഞിന് സാധ്യതയില്ലെന്ന് മെറ്റ് ഓഫീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ് പെയ്യുമെന്നാണ് വിവരം. മഞ്ഞ് കാലാവസ്ഥ എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് ഉറപ്പില്ലെങ്കിലും സൂര്യതാപമുള്ള കാലാവസ്ഥ അവസാനിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലും താപനില സീറോയിലേക്ക് പോകുകയും, യുകെയില്‍ ഉടനീളം മഞ്ഞ് കാലാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു. നോര്‍ത്തില്‍ നിന്നും ആര്‍ട്ടിക് എയര്‍ തേടിയെത്തുന്നതോടെയാണ് തണുപ്പേറുന്നതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.



Other News in this category



4malayalees Recommends