ബ്രിട്ടീഷ് എയര്‍വേസില്‍ വീണ്ടും ഐടി തകരാര്‍; രണ്ടാം ദിവസവും വിമാനം വൈകലും, റദ്ദാക്കലും തുടരുന്നു; യാത്രക്കാര്‍ ചെക്കിന്‍ ചെയ്യാന്‍ കഴിയാതെ കുടുങ്ങി; ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ വേട്ടയാടുന്ന എയര്‍ലൈന്‍ കമ്പനിയ്‌ക്കെതിരെ യാത്രക്കാര്‍

ബ്രിട്ടീഷ് എയര്‍വേസില്‍ വീണ്ടും ഐടി തകരാര്‍; രണ്ടാം ദിവസവും വിമാനം വൈകലും, റദ്ദാക്കലും തുടരുന്നു; യാത്രക്കാര്‍ ചെക്കിന്‍ ചെയ്യാന്‍ കഴിയാതെ കുടുങ്ങി; ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ വേട്ടയാടുന്ന എയര്‍ലൈന്‍ കമ്പനിയ്‌ക്കെതിരെ യാത്രക്കാര്‍

അവധിക്കാല യാത്രകള്‍ക്കും, അവശ്യ യാത്രകള്‍ക്കും ഇറങ്ങിത്തിരിച്ച യാത്രക്കാരെ കുരുക്കിലാക്കി ബ്രിട്ടീഷ് എയര്‍വേസ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ബിഎ വിമാനങ്ങളാണ് യൂറോപ്പില്‍ റദ്ദാക്കപ്പെടുകയോ, വൈകുകയോ ചെയ്തത്.


ചെക്ക് ഇന്‍ ഡെസ്‌കുകളില്‍ നീണ്ട വരിയാണ് കസ്റ്റമേഴ്‌സിന് നേരിടേണ്ടി വന്നത്. ബുധനാഴ്ച ഹീത്രൂവിലെ ടെര്‍മിനല്‍ 5ല്‍ ബോര്‍ഡിംഗ് വിവരങ്ങള്‍ പോലും ലഭ്യമാകാത്ത അവസ്ഥയും യാത്രക്കാര്‍ നേരിട്ടു.

Passengers who landed at the London terminal were also met with headaches as they claimed they were made to wait up to two hours to disembark. Pictured: Huge queues at Heathrow departure gates on Wednesday

ലണ്ടന്‍ ടെര്‍മിനലില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കും തലവേദനയേറി. പലര്‍ക്കും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ രണ്ട് മണിക്കൂര്‍ വരെ വേണ്ടി വന്നു. രണ്ട് വിമാനങ്ങള്‍ ആകാശ മധ്യേ ഹീത്രൂവില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് വഴിതിരിച്ച് വിട്ടു.

സാങ്കേതിക പ്രശ്‌നങ്ങളുടെ പ്രത്യാഘാതം വ്യാഴാഴ്ചയിലേക്കും നീളുമെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ തെറ്റായ ഇടങ്ങളില്‍ നില്‍ക്കുകയും, റദ്ദാക്കപ്പെട്ട വിമാനങ്ങള്‍ വീണ്ടും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ പെടാപ്പാട് പെടുകയും വേണ്ടിവരും.

A departures board at Heathrow earlier today showed dozens of flights being cancelled, with passengers told to go to customer services to check if they could get a rebook

സുപ്രധാന ഐടി തകരാറാണ് സംഭവിച്ചിരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാര്‍ക്കും വിവരമുണ്ടായില്ല. വിദേശരാജ്യങ്ങളില്‍ ചെന്നുകുടുങ്ങിയ യാത്രക്കാരാണ് ഇതിന്റെ ദുരിതം പ്രധാനമായും നേരിട്ടത്.
Other News in this category



4malayalees Recommends