ഈ എന്‍എച്ച്എസ് ട്രസ്റ്റില്‍ അരങ്ങേറിയത് ബ്രിട്ടന് നാണക്കേട് സമ്മാനിക്കുന്ന ഗുരുതര വീഴ്ചകള്‍; 200 കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച വീഴ്ചകള്‍ക്ക് രണ്ട് മിഡ്‌വൈഫുമാരെ പുറത്താക്കി, മേധാവികള്‍ക്ക് പ്രൊമോഷന്‍

ഈ എന്‍എച്ച്എസ് ട്രസ്റ്റില്‍ അരങ്ങേറിയത് ബ്രിട്ടന് നാണക്കേട് സമ്മാനിക്കുന്ന ഗുരുതര വീഴ്ചകള്‍; 200 കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച വീഴ്ചകള്‍ക്ക് രണ്ട് മിഡ്‌വൈഫുമാരെ പുറത്താക്കി, മേധാവികള്‍ക്ക് പ്രൊമോഷന്‍

ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന ഗുരുതരമായ വീഴ്ചകളുടെ പേരില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒരു മേധാവി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ദശകങ്ങളോളം ട്രസ്റ്റില്‍ അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി മരണപ്പെട്ട ദുരന്തത്തിന് നേതൃത്വം വഹിച്ചവര്‍ക്ക് ഉയര്‍ന്ന പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റമാണ് സമ്മാനിക്കപ്പെട്ടത്.


എക്‌സിക്യൂട്ടീവുമാര്‍ വരുമാനം കൂടിയ പുതിയ പദവികള്‍ക്കായി ജോലി രാജിവെയ്ക്കുകയും, പലരും എന്‍എച്ച്എസില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലികളില്‍ പ്രവേശിക്കുകയും ചെയ്തു. വീഴ്ചകള്‍ക്കുള്ള സമ്മാനമാണ് ഇതെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ ഗുരുതരമായ വീഴ്ചകള്‍ക്ക് നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി.

സീനിയര്‍ മിഡ്‌വൈഫ് ഡോണാ ഒക്കെന്‍ഡെന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോര്‍പ്പറേറ്റ് നരഹത്യ ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോയെന്നാണ് വെസ്റ്റ് മേഴ്‌സിയ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റങ്ങളുടെ പേരില്‍ രണ്ട് മിഡ്‌വൈഫുമാരെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ട്രസ്റ്റ് സ്വീകരിച്ച നടപടി.

എന്നാല്‍ ആശുപത്രിയില്‍ സ്വാഭാവിക രീതിയില്‍ പ്രസവം നടത്താനുള്ള സംസ്‌കാരം നടപ്പാക്കാന്‍ കര്‍ശനമായ നീക്കങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി. മിഡ്‌വൈഫുമാരും, ഡോക്ടര്‍മാരും ഇതിനായി ഗര്‍ഭിണികളെ നിര്‍ബന്ധിച്ചു. സി- സെക്ഷന്‍ നല്‍കാതെ 200-ലേറെ കുട്ടികളാണ് മരണപ്പെട്ടത്. ഒന്‍പതോളം അമ്മമാരും മരിച്ചു.

ഈ ഘട്ടത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ട്രസ്റ്റ് അന്വേഷിക്കാനോ, നടപടിയെടുക്കാനോ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചത്.
Other News in this category



4malayalees Recommends