ബ്രിട്ടനില്‍ പലയിടത്തും ഏതാനും ദിവസങ്ങള്‍ കൂടി കടുത്ത ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ; സ്‌കോട്‌ലന്‍ഡില്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തം ; വരും ദിവസങ്ങള്‍ മഞ്ഞില്‍ കുതിരുമെന്ന് മുന്നറിയിപ്പ്

ബ്രിട്ടനില്‍ പലയിടത്തും ഏതാനും ദിവസങ്ങള്‍ കൂടി കടുത്ത ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ; സ്‌കോട്‌ലന്‍ഡില്‍ പലയിടത്തും മഞ്ഞുവീഴ്ച ശക്തം ; വരും ദിവസങ്ങള്‍ മഞ്ഞില്‍ കുതിരുമെന്ന് മുന്നറിയിപ്പ്
ഒരാഴ്ച കൊണ്ട് ബ്രിട്ടനില്‍ അതി ശൈത്യത്തിലേക്ക് മാറിയിരിക്കുകയാണ് കാലാവസ്ഥ. പലയിടത്തും മഞ്ഞുവീഴ്ച ശക്തമായി കഴിഞ്ഞു. താപനില മൈനസ് എട്ടു ഡിഗ്രിവരെയെത്തി. ഒരാഴ്ചക്കാലം നല്ല കാലാവസ്ഥയായിരുന്നു. പെട്ടെന്നാണ് ആര്‍ക്ടിക് മേഖലയിലെ ശീത വായുവിന്റെ പ്രവാഹം ബ്രിട്ടനില്‍ അതി ശൈത്യത്തിന് കാരണമാക്കിയത്.

Snow covers the ground at Killhope Slate Mine in County Durham this morning as wintry weather sweeps into parts of Britain

സ്‌കോട്‌ലന്‍ഡില്‍ പല ഭാഗത്തും മഞ്ഞുവീഴ്ച ശക്തമാണ്. വടക്കന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. വരും ദിവസം ബ്രിട്ടനിലാകെ പ്രക്ഷുബ്ദ കാലാവസ്ഥയാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

സ്‌കോട്‌ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ രണ്ട് ഇഞ്ചുവരെ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ട്. ചിലയിടത്ത് മഴ പെയ്യുന്നതും തണുപ്പിന്റെ ആധിക്യം കൂട്ടി. വരും ദിവസവും നല്ല മഞ്ഞും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്‌ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ മൈനസ് 8 വരെ താപനില എത്തുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനില്‍ പലയിടത്തും താപനില പൂജ്യത്തിന് താഴെയെത്തും.

Shetland, the northernmost part of the UK, wakes to a blanket of snow this morning as a grit lorry makes the roads safe

ലണ്ടനില്‍ താപനില മൈനസ് 2 വരെയെത്തും. അടുത്താഴ്ച മുതല്‍ താപനില ഉയര്‍ന്നു തുടങ്ങും. ഈ ആഴ്ചയില്‍ മുഴുവന്‍ കാലാവസ്ഥ ശൈത്യത്തില്‍ തന്നെ തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. വാരാന്ത്യവും മഞ്ഞുവീഴ്ച തുടരും.

Other News in this category



4malayalees Recommends