ഭാവന ചേച്ചിയും ഇസഹാക്കും; ചിത്രവുമായി ചാക്കോച്ചന്‍

ഭാവന ചേച്ചിയും ഇസഹാക്കും; ചിത്രവുമായി ചാക്കോച്ചന്‍
ഭാവനയ്‌ക്കൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. കുഞ്ഞ് ഇസയെ ഭാവന കയ്യിലെടുത്ത് ഉമ്മവെക്കുന്നതാണ് ചിത്രം. 'ഭാവന ചേച്ചിയുടെ സ്‌നേഹം' എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. 'ഭാവന ചേച്ചിയുടെ സ്‌നേഹം. എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം', എന്ന് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Other News in this category



4malayalees Recommends