ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. എന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എന്നെ ഇറക്കിവിട്ടു; തന്നെ വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് ശശാങ്കന്‍

ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. എന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എന്നെ ഇറക്കിവിട്ടു; തന്നെ വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് ശശാങ്കന്‍
കോമഡി സ്റ്റാര്‍സിലൂടെ പ്രേക്ഷകശ്രദ്ധ നേടി കരിയര്‍ ആരംഭിച്ച കലാകാരനാണ് ശശാങ്കന്‍. പതിനഞ്ച് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവൃത്തിയ്ക്കുന്ന ശശാങ്കന്‍ ഇപ്പോള്‍ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയും ജനപ്രീതി നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവര്‍ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീന്‍ റൂമിലെല്ലാം പോകും.

ഒരിക്കല്‍ ബോംബ് പൊട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി എനിക്കും അവസരം ലഭിച്ചു. ഒരുപാട് പേര്‍ ഓടുന്നകൂട്ടത്തില്‍ വന്ന് ഓടാന്‍ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു.റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ഗ്രീന്‍ റൂമില്‍ പോയി, അവിടെ ഒരാളുടെ പാന്‍കേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാള്‍ വന്ന് വഴക്ക് പറഞ്ഞു. 'ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ വേണ്ടി' എന്ന് പറഞ്ഞ് അത് എന്റെ കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി.

ഒരു മിമിക്രി കലാകാരന്‍ തന്നെയായിരുന്നു അയാളും. എനിക്ക് ഇപ്പോള്‍ അവരെ ഓര്‍മയില്ല. എവിടെയാണ് എന്നും അറിയില്ല. അത് പോലെയുള്ള ചില അനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയില്‍ ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ് ശശാങ്കന്‍ പറഞ്ഞു.



Other News in this category



4malayalees Recommends