നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗീയ വാദിയായി; നോമ്പ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ: വിമര്‍ശനങ്ങള്‍ക്ക് ഒമര്‍ലുലുവിന്റെ മറുപടി

നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗീയ വാദിയായി; നോമ്പ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ: വിമര്‍ശനങ്ങള്‍ക്ക് ഒമര്‍ലുലുവിന്റെ മറുപടി
നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമര്‍ വ്യക്തമാക്കി. പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗ്ഗീയ വാദിയായെന്നും ഒമര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ വര്‍ഗ്ഗിയ വാദിയായി.ഞാന്‍ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടല്‍ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു. നോമ്പ് എടുത്തു ഹോട്ടല്‍തുറന്ന് ചിരിച്ച് കൊണ്ട് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ. ഹോട്ടല്‍ (കൂടുതല്‍ വഴിയാത്രക്കാര്‍ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു എന്നാലും ഒരു സേവനമാണ്.

നോമ്പ് കാരണം ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന് ഒമര്‍ നേരത്തെ, തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നോമ്പിന് രാത്രി 7മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ നിങ്ങളുടെ കടയ്ക്ക് പുറത്ത് 'ഇവിടെ മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് ഭക്ഷണം നല്‍കുന്നത്' എന്ന് ഒരു ബോര്‍ഡ് വെക്കുക എന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന്, രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഒമറിന് നേരിടേണ്ടി വന്നത്.



Other News in this category



4malayalees Recommends