ഏപ്രില്‍ മാസത്തില്‍ മഞ്ഞും, മഴയും! യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; തണുത്തുറഞ്ഞ് സ്‌കോട്ട്‌ലണ്ട്; രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴയ്‌ക്കൊപ്പം തണുപ്പ്; ഈ ആഴ്ചയില്‍ അര്‍ദ്ധരാത്രികളില്‍ താപനില പൂജ്യത്തില്‍

ഏപ്രില്‍ മാസത്തില്‍ മഞ്ഞും, മഴയും! യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; തണുത്തുറഞ്ഞ് സ്‌കോട്ട്‌ലണ്ട്; രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴയ്‌ക്കൊപ്പം തണുപ്പ്; ഈ ആഴ്ചയില്‍ അര്‍ദ്ധരാത്രികളില്‍ താപനില പൂജ്യത്തില്‍

ഏപ്രില്‍ മാസത്തില്‍ തണുത്തുറഞ്ഞ താപനില തുടരുന്നു. മെറ്റ് ഓഫീസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിലെ ചില ഭാഗങ്ങളില്‍ നിരവധി ഇഞ്ച് മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.


സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത് ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇവിടെ വിവിധ മേഖലകളില്‍ താപനില ഫ്രീസിംഗ് പോയിന്റിന് തൊട്ടുമുകളിലാണ്. ഇംഗ്ലണ്ടിന്റെ സൗത്ത് കോസ്റ്റ് മേഖലകളില്‍ 15 സെല്‍ഷ്യസില്‍ താപനില നില്‍ക്കുമ്പോഴണ് ഈ അവസ്ഥ.

A snowplough on the B9176 Struie Road this morning where several inches of snow has fallen

ഹൈലാന്‍ഡ് മുതല്‍ ഗ്രാംപിയാന്‍ വരെയുള്ള മേഖലകള്‍ക്ക് മെറ്റ് ഓഫീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡ്, ബസ്, ട്രെയിന്‍ സര്‍വ്വീസുകളെ കാലാവസ്ഥ ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയും, വ്യാഴാഴ്ചയും ശക്തമായ കാറ്റും വീശിയടിക്കും.


മഴ പെയ്യുന്നത് മൂലം പല ഭാഗങ്ങളിലും മഞ്ഞ് ഉരുകാനും ഇടയുണ്ട്. സ്‌കോട്ട്‌ലണ്ടില്‍ ഈയാഴ്ച മുഴുവന്‍ മഞ്ഞ് പെയ്യുമെന്നാണ് പ്രവചനം. യുകെയിലെ മറ്റ് ഭാഗങ്ങള്‍ ഇതില്‍ നിന്നും രക്ഷപ്പെടുമെന്നാണ് കരുതുന്നത്. കാലാവസ്ഥ സമ്മിശ്രമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്.

Snow is forecast to fall on several days this week in Scotland

വ്യാഴം, വെള്ളി ദിവസങ്ങളിലേക്ക് എത്തുന്നതോടെ മഴ നീണ്ടുനില്‍ക്കുകയും, ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞും, ഇടയ്ക്ക് സൂര്യന്‍ പുറത്ത് തലകാണിക്കുകയും ചെയ്യുന്നതാകും അവസ്ഥ. കാറ്റ് കനക്കുന്നതോടെ വ്യാഴാഴ്ച മുതല്‍ തണുപ്പ് വര്‍ദ്ധിക്കും.


Other News in this category



4malayalees Recommends