ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് നഴ്‌സ് രണ്ട് വയസ്സുള്ള മകളെ കൊന്ന്, ആത്മഹത്യ ചെയ്തത് ജോലിസ്ഥലത്ത് നിന്നും മോഷ്ടിച്ച മരുന്നുകള്‍ കൊണ്ട്; മരിച്ചുകിടന്ന മകളുടെയും, പേരക്കുട്ടിയുടെയും കൈകളില്‍ മരുന്ന് കുത്താനുള്ള മെഡിക്കല്‍ ട്യൂബുകള്‍ കണ്ടത് മുത്തശ്ശി

ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് നഴ്‌സ് രണ്ട് വയസ്സുള്ള മകളെ കൊന്ന്, ആത്മഹത്യ ചെയ്തത് ജോലിസ്ഥലത്ത് നിന്നും മോഷ്ടിച്ച മരുന്നുകള്‍ കൊണ്ട്; മരിച്ചുകിടന്ന മകളുടെയും, പേരക്കുട്ടിയുടെയും കൈകളില്‍ മരുന്ന് കുത്താനുള്ള മെഡിക്കല്‍ ട്യൂബുകള്‍ കണ്ടത് മുത്തശ്ശി

ജോലിസ്ഥത്ത് നിന്നും മോഷ്ടിച്ച മരുന്ന് ഉപയോഗിച്ച് എന്‍എച്ച്എസ് നഴ്‌സ് രണ്ട് വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും, സ്വയം ജീവനെടുക്കുകയും ചെയ്‌തെന്ന് ഇന്‍ക്വസ്റ്റ്. നേരത്തെ ജോലിയില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷന്‍ നേരിട്ട ശേഷമായിരുന്നു ദുരന്തമെന്നും ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.


ഇന്ത്യന്‍ വംശജരായ 25-കാരി ശിവാംഗി ബാഗോവന്‍, 2 വയസ്സുകാരിയ സിയാന ബാഗോവന്‍ എന്നിവരെയാണ് വെസ്റ്റ് ലണ്ടന്‍ ഹൗണ്‍സ്ലോയിലെ കുടുംബവീട്ടില്‍ ഡിസംബര്‍ 14ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്‌ളാറ്റില്‍ ശിവാംഗിയുടെ ബെഡ്‌റൂമില്‍ ഇരുവരുടെയും കൈകളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന മെഡിക്കല്‍ ട്യൂബായ കാനുളാസ് കണ്ടെത്തിയത് കുഞ്ഞിന്റെ മുത്തശ്ശി ജാസുമതി ലാലുവാണ്.

The toddler's grandmother Jassumati Lalu found the pair with cannulas - medical tubes used to administer medication into veins - in their arms in Shiwangi's bedroom in their flat shortly after 4pm that day

അനസ്‌തെറ്റിസ്റ്റ് അസിസ്റ്റന്റും, മകളും ഡിസംബര്‍ 11നാകും മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണവും ആരംഭിച്ചു.

സംഭവം നടക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് 2017ല്‍ ശിവാംഗി മറ്റൊരു ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി വെസ്റ്റ് ലണ്ടന്‍ കൊറോണേഴ്‌സ് കോടതിയില്‍ വ്യക്തമായി. തന്നെയും, മകള്‍ സിയാനയെയും കൊല്ലാന്‍ മോഷ്ടിച്ച അതേ മരുന്നുകളാണ് അന്നും ഉപയോഗിച്ചത്.

ജോലിയില്‍ നിന്നും ഒരു വര്‍ഷത്തിലേറെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷമാണ് 2020 ജൂലൈയില്‍ വെസ്റ്റ് മോര്‍ലാന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ശിവാംഗി ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഡിസംബര്‍ 11ന് പുലര്‍ച്ചെ 4 മണിക്ക് സിയാനയെ കൂട്ടി വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് ശിവാംഗി എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കി.

ഏതാനും ദിവസമായി മകളെ കുറിച്ച് വിവരമില്ലാതെ വന്നതോടെയാണ് അമ്മ ജാസുമതി ഇവിടെ എത്തിയത്. കൈയിലുള്ള താക്കോല്‍ ഉപയോഗിച്ച് വാതില്‍തുറന്നപ്പോഴാണ് മകളെയും, പേരക്കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Other News in this category



4malayalees Recommends