കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടെത്തിയത് കൊടുംപാപം; 17 വയസ്സുള്ള കാമുകിയെ തല്ലി ബോധംകെടുത്തി തെമ്മാടി; ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാന്‍ മുറിവുകള്‍ നല്‍കിയിട്ടും പ്രതിക്ക് ജയില്‍ശിക്ഷ നല്‍കാതെ വെറും പിഴശിക്ഷ?

കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടെത്തിയത് കൊടുംപാപം; 17 വയസ്സുള്ള കാമുകിയെ തല്ലി ബോധംകെടുത്തി തെമ്മാടി; ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാന്‍ മുറിവുകള്‍ നല്‍കിയിട്ടും പ്രതിക്ക് ജയില്‍ശിക്ഷ നല്‍കാതെ വെറും പിഴശിക്ഷ?

കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ച് ചോരയില്‍ മുങ്ങിയ നിലയില്‍ എത്തിക്കുകയും, അബോധാവസ്ഥയിലാക്കുകയും ചെയ്ത പ്രതിയെ ജയിലില്‍ അയയ്ക്കാതെ കേവലം 1000 പൗണ്ട് പിഴ നല്‍കി 'തലോടി' കോടതി. ലിവിംഗ്‌സ്റ്റണ് സമീപമുള്ള വെസ്റ്റ് കാല്‍ഡറില്‍ നിന്നുള്ള ജോര്‍ദാന റൂതര്‍ഫോര്‍ഡിനാണ് മുന്‍ കാമുകന്‍ വില്ല്യം വെയര്‍ ക്രൂരമായ സമ്മാനം നല്‍കിയത്. ഇയാളെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം റൂതര്‍ഫോര്‍ഡ് കണ്ടെത്തിയതാണ് പ്രശ്‌നമായത്.


കാമുകന്റെ കനത്ത അക്രമത്തില്‍ തലയില്‍ ജീവിതകാലം മുഴുവന്‍ സ്മരിക്കാന്‍ സാധിക്കുന്ന മുറികളാണ് സൃഷ്ടിക്കപ്പെട്ടതെന്ന് റൂതര്‍ഫോര്‍ഡ് വ്യക്തമാക്കി. ഇപ്പോഴും ഇടയ്ക്കിടെ പാനിക് അറ്റാക്ക് നേരിടുന്ന യുവതി സ്വയം ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

She says her ex-boyfriend (pictured) was manipulative and had expected him to be sent to prison for his actions

ഗ്ലാസ്‌ഗോയിലെ ഒ2 അക്കാഡമിയിലെ പരിപാടിയില്‍ വെച്ചാണ് മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം വില്ല്യം കറങ്ങുന്നതിനിടെ റൂതര്‍ഫോര്‍ഡ് കൈയോടെ പിടിച്ചത്. ഇതേക്കുറിച്ച് അന്ന് 17 വയസ്സുള്ള പെണ്‍കുട്ടി കാമുകനെ ചോദ്യം ചെയ്തു. പിന്നീട് താന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ വില്ല്യം വെയര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഇതിന്റെ പേരില്‍ തന്നെ ഉപേക്ഷിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. മുറിയിലെത്തിയ തന്നെ തള്ളിവീഴ്ത്തിയ ശേഷമാണ് വില്ല്യം ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. എന്തോ ഉപയോഗിച്ച് മുഖത്ത് മര്‍ദ്ദിച്ചതോടെ ബോധം പോയി. ഇതിന് ശേഷം എത്രത്തോളം അക്രമിച്ചെന്ന് പെണ്‍കുട്ടിക്കും അറിവില്ല. രക്തത്തില്‍ കുളിച്ച നിലയിലാണ് ബോധം ഉണര്‍ന്നത്.

The then 17-year-old was left with bruising and had to have her nose piercing removed from her nostril after the brutal assault

ഈ സമയം കൊണ്ട് പോലീസും, പാരാമെഡിക്കുകളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഈ സംഭവങ്ങളില്‍ വില്ല്യമിന് ജയില്‍ശിക്ഷ നല്‍കേണ്ടെന്നാണ് ഗ്ലാസ്‌ഗോ ഷെറിഫ് കോടതി വിധിച്ചത്. ഇതിന് പകരം 200 മണിക്കൂര്‍ വേതനമില്ലാതെ ജോലി ചെയ്യാനും, 1000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.
Other News in this category



4malayalees Recommends