യുക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തുവരുമ്പോഴും ഇന്ത്യയുടെ ' നയതന്ത്രം വിജയകരമെന്ന് സൂചന ; ഇന്ത്യോ ബ്രിട്ടീഷ് വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ ബോറിസ് ഈ മാസം ഇന്ത്യയിലേക്ക്

യുക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തുവരുമ്പോഴും ഇന്ത്യയുടെ ' നയതന്ത്രം വിജയകരമെന്ന് സൂചന ; ഇന്ത്യോ ബ്രിട്ടീഷ് വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ ബോറിസ് ഈ മാസം ഇന്ത്യയിലേക്ക്
റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ പൂര്‍ണ്ണമായും തള്ളിപറയാത്ത നിലപാടില്‍ ബ്രിട്ടനും യുഎസും ഉള്‍പ്പെടെ രാജ്യങ്ങള്‍ നീരസത്തിലാണ്. എന്നാല്‍ ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധവും പ്രധാനപ്പെട്ടതാണ്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ ലോക മാധ്യമങ്ങള്‍ വരെ ചര്‍ച്ചയാക്കുകയും ചെയ്തു.

അതിനിടെ ബ്രക്‌സിറ്റിന് ശേഷം പുതിയ വ്യാപര കരാറുകളുമായി ബോറിസ് ജോണ്‍സണ്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാനും തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ധാരണയുണ്ടാക്കാനും ബോറിസിന്റെ വരവ് ഉപകരിക്കും.

Modi, Johnson agree to rein in anti-India fringe groups

ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ബ്രിട്ടനും. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയും ഇന്ത്യയും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയവും ഒരു വിഭാഗം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുമായുള്ള സൗഹൃദം വിലപ്പെട്ടതാണെന്നും കരാറുമായി മുന്നോട്ട് പോകുന്നത് ഇരു രാജ്യങ്ങളുടെയും ആവശ്യം മുന്നില്‍ കണ്ടാണെന്നും വിമര്‍ശകര്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോപ് 26 ഉച്ചകോടിയില്‍ ബോറിയും നരേന്ദ്രമോദിയും ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരുടെ വിസ സംബന്ധിച്ച ചടങ്ങളിലെ ഇളവും വിദ്യാഭ്യാസ മേഖലയിലെ ഇന്ത്യയുടെ ഐഐടി പോലുള്ള സ്ഥാപനങ്ങളുടെ ശാഖകള്‍ ബ്രിട്ടനില്‍ തുറക്കുന്ന കാര്യവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു.

സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യ ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Other News in this category



4malayalees Recommends