ഇന്ത്യക്കാരി കോടീശ്വരി ആയാല്‍ ബ്രിട്ടീഷുകാര്‍ക്ക് പുളിക്കും! ഇന്ത്യക്കാരിയായ ഋഷി സുനാകിന്റെ ഭാര്യ നികുതി അടയ്ക്കുന്നില്ലെന്ന് പരാതിയുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍; വിദേശ ബിസിനസ്സിന്റെ വരുമാനത്തിന് ടാക്‌സ് അടയ്‌ക്കേണ്ടെന്നിരിക്കെ വെട്ടിപ്പെന്ന് ആരോപണം

ഇന്ത്യക്കാരി കോടീശ്വരി ആയാല്‍ ബ്രിട്ടീഷുകാര്‍ക്ക് പുളിക്കും! ഇന്ത്യക്കാരിയായ ഋഷി സുനാകിന്റെ ഭാര്യ നികുതി അടയ്ക്കുന്നില്ലെന്ന് പരാതിയുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍; വിദേശ ബിസിനസ്സിന്റെ വരുമാനത്തിന് ടാക്‌സ് അടയ്‌ക്കേണ്ടെന്നിരിക്കെ വെട്ടിപ്പെന്ന് ആരോപണം
ചാന്‍സലര്‍ ഋഷി സുനാകിന്റെ ഭാര്യ നോണ്‍-ഡോമിസൈല്‍ പദവി ഉപയോഗിച്ച് ബ്രിട്ടനില്‍ നികുതി അടയ്ക്കാതെ രക്ഷപ്പെടുന്നുവെന്ന് ആരോപണം. ഭര്‍ത്താവ് ബ്രിട്ടന്റെ ചാന്‍സലറായി ഇരിക്കുമ്പോഴാണ് അക്ഷത മൂര്‍ത്തി നികുതി അടയ്ക്കാതിരിക്കാന്‍ ഇന്ത്യക്കാരിയായി തുടരുന്നതെന്നാണ് ദി ഇന്‍ഡിപെന്‍ഡന്റിന്റെ കണ്ടെത്തല്‍.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ചാന്‍സലറുടെ ഭാര്യ. ഇവരുടെ കുടുംബ ബിസിനസ്സിന് ഏകദേശം 3.5 ബില്ല്യണ്‍ പൗണ്ട് മൂല്യമുണ്ടെന്നാണ് കണക്ക്. ഈ ഘട്ടത്തിലും വാല്യുബിള്‍ ടാക്‌സ് പദവി ഉപയോഗിച്ച് അക്ഷത നികുതി അടയ്ക്കാതെ രക്ഷപ്പെട്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ശ്രോതസ്സുകളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായുള്ള വിദേശ വരുമാനത്തില്‍ നിന്നും നികുതി അടയ്ക്കാതെ മില്ല്യണ്‍ കണക്കിന് പൗണ്ട് അക്ഷത മൂര്‍ത്തി ലാഭിച്ചെന്നും ഇന്‍ഡിപെന്‍ഡന്റ് കണക്കാക്കുന്നു. ഇന്ത്യന്‍ പൗരത്വമുള്ളതിനാലാണ് നോണ്‍-ഡോമിസൈല്‍ പദവി ഉപയോഗിക്കുന്നതെന്ന് അക്ഷതയുടെ വക്താവ് വിശദമാക്കി.

'ഇന്ത്യന്‍ പൗരത്വമുള്ള അക്ഷത മൂര്‍ത്തിയുടെ ജന്മസ്ഥലം ഇന്ത്യയാണ്. ഇന്ത്യന്‍ പൗരന്‍മാര്‍ മറ്റൊരു രാജ്യത്തെ പൗരത്വം കൂടി നേടുന്നത് അനുവദനീയമല്ല. ബ്രിട്ടീഷ് നിയമപ്രകാരമാണ് നോണ്‍ ഡോമിസൈല്‍ പദവി സൂക്ഷിക്കുന്നത്. യുകെയിലെ വരുമാനത്തിന് നികുതി അടയ്ക്കുന്നുണ്ട്', വക്താവ് വ്യക്തമാക്കി.


നോണ്‍-റസിഡന്റ്‌സ്, നോണ്‍ ഡോമിസൈല്‍ വിഭാഗത്തില്‍ വരുന്നവര്‍ക്ക് യുകെയില്‍ വര്‍ഷത്തില്‍ 365 ദിവസവും താമസിക്കാം. ഇവര്‍ക്ക് വിദേശത്ത് നിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. അതേസമയം യുകെയില്‍ താമസിക്കുന്ന മറ്റുള്ളവര്‍ എവിടെ നിന്ന് ലഭിക്കുന്ന വരുമാനത്തിനും നികുതി നല്‍കണം.

ഋഷി സുനാകും, കുടുംബവും സ്വന്തം ടാക്‌സ് ബില്ലില്‍ എത്ര ലാഭം ഉണ്ടാക്കിയെന്ന് വ്യക്തമാക്കണമെന്ന് ലേബര്‍ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു. ജീവിതച്ചെലവ് ഉയരുന്നതിനിടെ നികുതി വര്‍ദ്ധിപ്പിച്ചതോടെ ചാന്‍സലറുടെ ജനപ്രിയതയില്‍ ഇടിവ് വന്നിരുന്നു. ഇതിനിടെയാണ് സുനാകിനെ സമ്മര്‍ദത്തിലാക്കാന്‍ ഭാര്യയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നത്. നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് നിയമം തെറ്റിച്ചെന്ന വ്യാഖ്യാനം നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

Other News in this category



4malayalees Recommends