'ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന പോലെ എന്റെ ഭാര്യ ഇന്ത്യയെ സ്‌നേഹിക്കുന്നു'! ഭാര്യക്കെതിരായ അക്രമങ്ങളെ പ്രതിരോധിച്ച് ഋഷി സുനാക്; ഇന്ത്യന്‍ പൗരത്വം മൂലം നികുതി അടയ്ക്കുന്നില്ലെന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ ഗൂഢതന്ത്രം; നം.10ന് പങ്കോ?

'ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന പോലെ എന്റെ ഭാര്യ ഇന്ത്യയെ സ്‌നേഹിക്കുന്നു'! ഭാര്യക്കെതിരായ അക്രമങ്ങളെ പ്രതിരോധിച്ച് ഋഷി സുനാക്; ഇന്ത്യന്‍ പൗരത്വം മൂലം നികുതി അടയ്ക്കുന്നില്ലെന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ ഗൂഢതന്ത്രം; നം.10ന് പങ്കോ?

തന്റെ ഭാര്യക്കെതിരെ നികുതി അടയ്ക്കുന്നില്ലെന്ന തരത്തില്‍ വൃത്തികെട്ട പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ ലേബര്‍ പാര്‍ട്ടിയെന്ന് ആരോപിച്ച് ഋഷി സുനാക്. ഇന്ത്യയില്‍ ജനിച്ച ശതകോടീശ്വരിയായ അക്ഷതാ മൂര്‍ത്തി തന്റെ നോണ്‍ ഡോമിസൈല്‍ പദവി ഉപയോഗിച്ച് വിദേശത്ത് നിന്നും സമ്പാദിക്കുന്ന പണത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്നാണ് ആരോപണം ശക്തമാക്കുന്നത്.


യുകെയില്‍ നിന്ന് ലഭിക്കുന്ന ഓരോ പെന്നിയ്ക്കും ഭാര്യ നികുതി നല്‍കുന്നതായി ചാന്‍സലര്‍ വ്യക്തമാക്കി. 'എന്റെ ഭാര്യയെ അപമാനിച്ച് എന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നത് പോലെ അവര്‍ അവരുടെ രാജ്യത്തെയും സ്‌നേഹിക്കുന്നു' സുനാക് കൂട്ടിച്ചേര്‍ത്തു.

ബിസിനസ്സുകാരി കൂടിയായ അക്ഷതാ മൂര്‍ത്തി ഇന്ത്യന്‍ പൗരത്വത്തിലാണ് തുടരുന്നത്. കൂടാതെ ഇന്‍ഫോസിസില്‍ നിന്നും ഓഹരി പങ്കാളിത്തത്തിന്റെ ലാഭത്തില്‍ നിന്നുള്ള നികുതി ഇവര്‍ നല്‍കുന്നുമുണ്ട്. നോണ്‍ ഡോമിസൈല്‍ സ്റ്റാറ്റസിനായി വര്‍ഷത്തില്‍ 30,000 പൗണ്ടും അടയ്ക്കുന്നുണ്ട്. ഇത് പ്രകാരമാണ് വിദേശത്ത് നിന്നുള്ള വരുമാനത്തിന് യുകെയില്‍ നികുതി അടയ്ക്കാതെ ഒഴിവാകുന്നത്.


11 ഡൗണിംഗ് സ്ട്രീറ്റില്‍ ചാന്‍സലര്‍ക്കൊപ്പം താമസിക്കുന്ന അക്ഷത മൂര്‍ത്തി ഇന്ത്യന്‍ പൗരത്വത്തോടൊപ്പം സ്വാഭാവികമായി നോണ്‍ ഡോണ്‍ സ്റ്റാറ്റസ് ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും ഇത് തെരഞ്ഞെടുക്കണമെന്നാണ് ടാക്‌സ് വിദഗ്ധരുടെ ന്യായം. 4 മില്ല്യണ്‍ നികുതിയാകും ഇതുവഴി ഇവര്‍ ലാഭിച്ചിരിക്കുകയെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

നികുതി വര്‍ദ്ധിപ്പിച്ച ഋഷി സുനാകിനെ ലക്ഷ്യംവെച്ചാണ് ഈ നീക്കങ്ങളെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് 20 മില്ല്യണ്‍ പൗണ്ട് നികുതി അടച്ചില്ലെന്ന് മറ്റ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ 'കണ്ടെത്തിയിട്ടുണ്ട്'!

രക്ഷിതാക്കളെ നോക്കാനായി നാട്ടിലേക്ക് ഒരിക്കല്‍ മടങ്ങാനിരിക്കുന്ന അക്ഷതയെ ലക്ഷ്യം വെയ്ക്കുന്നത് അന്യായമെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിക്കുന്നു. ചാന്‍സലറുടെ ഭാര്യയെ അക്രമിക്കുന്നതിന് പിന്നില്‍ നം.10ന് പങ്കുണ്ടെന്ന് ഇദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നുണ്ട്.
Other News in this category



4malayalees Recommends