അടുത്ത വീക്കെന്‍ഡില്‍ യുകെ റോഡുകളില്‍ 'കാറിന്റെ കടല്‍'! 27 മില്ല്യണ്‍ കാറുകള്‍ നിരത്തുകള്‍ കീഴടക്കുമ്പോള്‍ ഈസ്റ്റര്‍ 'ദുരിതപര്‍വ്വം'; വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി; ട്രാക്കിലെ പണി ട്രെയിനുകളുടെ വഴിമുടക്കുന്നു

അടുത്ത വീക്കെന്‍ഡില്‍ യുകെ റോഡുകളില്‍ 'കാറിന്റെ കടല്‍'! 27 മില്ല്യണ്‍ കാറുകള്‍ നിരത്തുകള്‍ കീഴടക്കുമ്പോള്‍ ഈസ്റ്റര്‍ 'ദുരിതപര്‍വ്വം'; വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി; ട്രാക്കിലെ പണി ട്രെയിനുകളുടെ വഴിമുടക്കുന്നു

യുകെയില്‍ ഈസ്റ്റര്‍ യാത്രകള്‍ ഇക്കുറി ദുരിതപൂര്‍ണ്ണമാകുമെന്ന് ഉറപ്പായി. ഏകദേശം 30 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ റോഡുകള്‍ സ്തംഭിക്കുമെന്നാണ് കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ദിവസേന റദ്ദാക്കുന്നതിനിടെയാണ് റോഡുകളിലേക്കും സ്തംഭനാവസ്ഥ നീളുന്നത്.


നാല് ദിവസത്തെ വീക്കെന്‍ഡ് ആഘോഷമാക്കാന്‍ 27.6 മില്ല്യണ്‍ കാര്‍ യാത്രകളാണ് നടക്കുകയെന്ന് എഎ കണക്കാക്കുന്നു. ഗുഡ് ഫ്രൈഡേ ദിനത്തില്‍ മാത്രം 13.6 മില്ല്യണ്‍ യാത്രകളാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ ക്യൂ പ്രത്യക്ഷപ്പെടുമെന്നാണ് ആശങ്ക ശക്തമാകുന്നത്.

ഇതിനിടെ ബ്രിട്ടനിലെ വിമാനത്താവളങ്ങളിലെ സ്ഥിതി ഇപ്പോഴും നരകതുല്യമായി തുടരുകയാണ്. ഹീത്രൂ, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളില്‍ നീണ്ട സെക്യൂരിറ്റി ക്യൂവും, കാലതാമസവുമാണ് നേരിടുന്നത്. ജീവനക്കാരുടെ ക്ഷാമവും, പോസ്റ്റ് കോവിഡ് ഹോളിഡേ തിരക്കും നിയന്ത്രിക്കാന്‍ അധികൃതര്‍ വിജയിച്ചിട്ടില്ല.

Above: Manchester Airport. The Civil Aviation Authority warned Airlines to stop making last-minute cancellations

ഇതിനിടെയാണ് ബ്രിട്ടനിലെ റെയില്‍ ശൃംഖലകളില്‍ എഞ്ചിനീയറിംഗ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ട്രെയിന്‍ യാത്രയും പലയിടത്തും തടസ്സങ്ങള്‍ നേരിടുകയാണ്. വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കുന്ന പരിപാടി നിര്‍ത്തണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ റീഫണ്ട് വേഗത്തിലാക്കാനും റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചു.

ഏതാനും ദിവസങ്ങളായി തുടരുന്ന സര്‍വ്വീസ് റദ്ദാക്കലുകളുടെ പേരില്‍ പോര് രൂക്ഷമായതോടെയാണ് സിവില്‍ ഏയിവേഷന്‍ അതോറിറ്റി എയര്‍ലൈന്‍ കമ്പനികള്‍ക്കും, എയര്‍പോര്‍ട്ട് മേധാവികള്‍ക്കും മുന്നറിയിപ്പ് നല്‍കി കത്തയച്ചത്.
Other News in this category



4malayalees Recommends